മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന്

മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിന്


  രാഷ്ട്രീയ ലേഖകന്‍
        പതിനെട്ടില്‍ പതിനഞ്ചു സീറ്റുകളും നേടി  വെക്തമായ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് മൊറയൂര്‍ പഞ്ചായത്തില്‍   അധികാരത്തിലേക്ക് . യു.ഡി.എഫ് എന്ന ബാനറിലാണ് മുസ്ലിം ലീഗ് മത്സരരംഗത്ത് നിന്നതെങ്കിലും യു.ഡി.എഫ് ഘടക കക്ഷികളില്‍ സി.എം.പി മാത്രമാണ് മൊറയൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗിനോട് മുന്നണി മര്യാദയോടെ സഹകരിച്ചത്. സംസ്ഥാന തലത്തില്‍ യു.ഡി.എഫിനെ നയിക്കുന്ന കക്ഷിയായിട്ടു പോലും കോണ്‍ഗ്രസ് മുന്നണിയുടെ വേലികപ്പുത്തുള്ള ഇടതു ചേരിയിലെക്കു ചേര്‍ന്നു മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞത്. മുസ്ലിം ലീഗ് നേത്രത്ത്വവുമായി പ്രാദേശിക ആഭിപ്രായവെത്യാസത്തെ തുടര്‍ന്ന്  ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുറത്തുവന്നു രൂപം നല്‍കിയ വിമതലീഗും സഖ്യകക്ഷിയകേണ്ട കോണ്‍ഗ്രസും ഇടതു പക്ഷത്തിന്റെ ക്കൂടെ ക്കൂടി ശക്തമായി പ്രഹരിചിട്ടും മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ടക്ക് കാര്യമായി കോട്ടമൊന്നും തട്ടിയില്ല എന്നതു രാഷ്ട്രീയ നിരീക്ഷകരില്‍ അത്ഭുതമുളവാക്കുന്ന ഒന്നാണ്. കഴിഞ്ഞ ഭരണസിമതിയില്‍ ഒരംഗം മാത്രമുണ്ടായിരുന്ന ഇടതുപക്ഷം അതിനെ ഒന്നില്‍ നിന്നു മൂന്നാക്കി മാറ്റിയതിലുള്ള ആശ്വാസത്തിലാണ്‍. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment