മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന്‍ എ.പി.വിഭാഗം പിന്മാറുന്നു 


              മോങ്ങം: മഹല്ലിലെ ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി നിലവിലുണ്ടായിരുന്ന മോങ്ങം മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നു എ.പി.വിഭാഗം പിന്മാറിയതായി റിപ്പോര്‍ട്ട്.നാട്ടില്‍ ഈയിടെ നടന്ന ഒരു ആര്‍ഭാട വിവാഹത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എ.പി.വിഭാഗം തങ്ങളുടെ പ്രധിനിതികളെ കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ നിന്നു  പിന്‍വലിക്കാന്‍ തീരുമാനിച്ചത്.                                                                                                                                ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ യുവാക്കളുടെ വിവാഹത്തോട്നുബന്ധിച്ച് ആഘോഷങ്ങളും ആര്‍ഭാടങ്ങളു വര്‍ധിക്കുകയും ഒരു വിവാഹത്തില്‍ അതല്‍പം അതിരുവിടുകയും ചൈത പശ്ചാതലത്തിലാണ് മോങ്ങത്തെ സുന്നി മുജഹിദ് വിഭാഗങ്ങളില്‍ പെട്ട മൂന്ന് പള്ളി കമ്മിറ്റികളും എല്ലാ അഭിപ്രായ വെത്യാസങ്ങളെയും മാറ്റിവെച്ച് സംയുക്തമായി യോഗം ച്ചേര്‍ന്ന് ഇത്തരം സംഭവങ്ങളെ കര്‍ശനമായി നിയന്ത്രിക്കുന്നതിനു വേണ്ടി മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. മഹല്ലിലെ വിവാഹങ്ങളില്‍ രാത്രി കല്ല്യാണം,  ഗാനമേള, കരിമരുന്ന് പ്രയോഗം, ബാന്റ് വാദ്യങ്ങള്‍ തുടങ്ങിയ എല്ലാവിധ ആഡംബരങ്ങളും പൂര്‍ണമായും വെടിയാന്‍ മഹല്ല് നിവാസികളോട് സംയുക്തമായി ആഹ്വാനം ചെയ്യൂകയും അത്തരം വിവാഹങ്ങളുമായി മൂന്നു പള്ളി കമ്മിറ്റികളും സഹകരിക്കേണ്ടതില്ലെന്നുമായിരുന്നു മഹല്ല് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ പ്രധാന തീരുമാനങ്ങള്‍ . ഈ തീരുമാനം പുറത്ത് വന്നതിനു ശേഷം ഒറ്റപെട്ട ചില സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ നാട്ടിലെ വിവാഹ രംഗത്ത് ഇത്തരം പ്രവണതകള്‍ പൂര്‍ണമായും തടയാനായി എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഒന്ന് രണ്ട് സാധാരണക്കാരുടെ വിവഹത്തിനിടെ മറ്റ് നാടുകളില്‍ നിന്നു വന്നവര്‍ മോങ്ങത്തെ ഈ സംയുക്ത തീരുമാനം മനസ്സിലാക്കാതെ ചെറിയ ഓല പടക്കങ്ങള്‍ പൊട്ടിച്ചതിനു ആ വിവാഹ വീട്ടുകാരെ വിളിച്ചു വരുത്തി ശക്തമായി താകീത് ചെയ്യുകയുണ്ടായി.                                                                                                                    എന്നാല്‍  ഈയിടെ നാട്ടിലെ ഒരു സമ്പന്ന പുത്രന്റെ വിവാഹത്തിനു രാത്രി കല്ല്യാണവും ഗാനമേളയും ഉണ്ടായിട്ടൂം മുന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി കോ-ഓഡിനേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ടവര്‍ വിവാഹത്തില്‍ പങ്കെടുത്ത് സഹകരിച്ചതിനാലും ഈ വിശയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിക്കാന്‍ പോലും കോ-ഓഡിനേഷന്‍ ഭാരവാഹികള്‍ തയ്യാറാകാത്തതില്‍ പ്രതിഷേതിച്ചാണ് എ.പി.വിഭാഗം പിന്മാറുന്നതെന്ന് കരുതപെടുന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment