കാറിടിച്ച് പരിക്കേറ്റ കൊല്ലൊടിക അന്‍സബ് മരണപ്പെട്ടു


                                                                                                                                            മോങ്ങം: കാറിടിച്ച് പരിക്കേറ്റ് പെരിന്തല്‍മണ്ണ അല്‍ ഷിഫ ഹോസ്‌പിറ്റലില്‍ ചികിത്സയിലായിരുന്ന മോങ്ങം കൊല്ലടിക അല്ലിപ്ര മരക്കാര്‍ മകന്‍ അന്‍സബ് (13) മരണപ്പെട്ടു. കഴിഞ്ഞ ഞാറാഴ്ച് വള്ളുവമ്പ്രം ആലുങ്ങപൊറ്റയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കാലത്ത് പത്ര വിതരണം നടത്തുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന വാഗ്ണര്‍ കാര്‍ അന്‍സബിനെ ഇടിച്ച് തെറിപ്പികുകയയിരുന്നു. ഇടിയുടെ ശക്തിയില്‍ റോഡരികിലുള്ള ഓടയിലേക്ക് തെറിച്ച് വീണ കുട്ടിക്ക് തലക്കാണ് കാര്യമായും പരിക്കേറ്റിരുന്നത്. നിറയെ വെള്ളമുണ്ടായിരുന്ന ഓടയില്‍ വീണ കുട്ടിയുടെ തലക്കേറ്റ മുറിവിലൂടെ ചേറൂം ചളിയും തലച്ചോറിനകത്തേക്ക് കയറിയതിനാല്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. മലപ്പുറം ഓര്‍കിഡ് ആശുപത്രിയിലെത്തിച്ച കുട്ടിയെ പ്രാദമിക സുശ്രൂഷക്ക് ശേഷം പെരിന്തല്‍മണ്ണ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.                                                                                     കോഴിക്കോട് അത്തോളിയില്‍ നിന്നും പാലക്കാട്ടേക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ കാറാണ് അപകടത്തില്‍ പെട്ടത്. കുട്ടിയെ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നുവെങ്കിലും കാറിലുള്ളവര്‍ക്ക് കാര്യമായ പരിക്കൊന്നുമില്ല.                                                                                        മോങ്ങം നെച്ചിതടത്തില്‍ താമസിക്കുന്ന അല്ലിപ്ര മുഹമ്മദ് മരക്കാരുടെയും കാരാടന്‍ ഫാത്തിമയുടെയും രണ്ടാമത്തെ പുത്രനായ അന്‍സബ് മോങ്ങം എ.എം.യു.പി.സ്‌കൂളിലെ ഏഴാം തരത്തിലും ഇര്‍ശാദുസ്വിബിയാന്‍ മദ്രസയില്‍ എട്ടാം തരത്തിലും പഠിക്കുന്ന വിദ്യാര്‍ഥിയായിരുന്നു. പഠനത്തോടൊപ്പം തന്റെ സ്വന്തം ആവിശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി പത്രവിതരണത്തിനിറങ്ങിയ അന്‍സിബ്  പൊതുവെ പരോപകാരിയും എല്ലാവര്‍ക്കും പ്രിയപെട്ടവനുമായിരുന്നു. മഞ്ചേരി കോ-ഓപ്‌റേറ്റീവ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന മുഹമ്മദ് അഷ്‌റഫ് ഏക സഹോദരനാണ്. ജിദ്ദയില്‍ ജൊലിചെയ്യുന്ന പിതാവ് മുഹമ്മദ് മരക്കാര്‍ മൂന്ന് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മോങ്ങം ജുമുഅത്ത് പള്ളിയില്‍ കബറടക്കും.


അന്‍സബിന്റെ മയ്യിത്ത് കബറടക്കി
മോങ്ങം: ഇന്നലെ മരണ പെട്ട കൊല്ലൊടിക അന്‍സബിന്റെ മയ്യിത്തു ഇന്നു ( ബുധന്‍ ) ഉച്ചയോടെ മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചൈതു. ഒരുമണിയോടെ പള്ളിയില്‍ വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. കഴിഞ്ഞ ഞാറാഴ്‌ച ആലുങ്ങപൊറ്റയില്‍ നിന്ന് കാറിടിച്ച് പരിക്കേറ്റ് അല്‍ ഷിഫ ഹോസ്‌പിറ്റലില്‍ ചികിത്സയിലായിരുന്ന അന്‍സബ് ഇന്നലെ വൈകുന്നേരമാണ് മരണപ്പെട്ടത്. കൊല്ലൊടിക അല്ലിപ്ര മുഹമ്മദ് മരക്കാരുടെയും കാരാടന്‍ ഫാത്തിമയുടെയും പുത്രനാണ്.
    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment