അന്‍സബ് അനുസ്മരണം


സ്റ്റാഫ് റിപ്പോര്‍ട്ടര്‍

              മോങ്ങം: കൂടെ കളിച്ചും ചിരിച്ചും നടന്നിരുന്ന ആ സ്കൂള്‍ മുറ്റത്ത് അന്‍സബില്ലാതെ നിറകണ്ണുകളോടെ അവര്‍ ഒത്ത്കൂടി. തങ്ങളുടെ ഇടയില്‍ നിന്നും മരണം തട്ടിയെടുത്ത അന്‍സബെന്ന കൂട്ടുകാരനെ സ്മരിച്ച്കൊണ്ട് മൗന പ്രാര്‍ഥനയോടെ അവര്‍ അണി നിരന്നപ്പോള്‍ മോങ്ങം എ.എം.യു.പി.സ്കൂള്‍ അങ്കണം അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമായി                                                                                                                        കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണമടഞ്ഞ കൊല്ലൊടിക അന്‍സബ് സ്കൂളിലെ പാഠ്യ പഠ്യേതര വിശയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന കഴിവുറ്റ വിദ്യാര്‍ഥിയും ജില്ലാ അണ്ടര്‍ 19 ഫുഡ്ബോള്‍ ക്ലബിലേക്ക് മോങ്ങം സ്കൂളില്‍ നിന്നു സെലക് ഷന്‍ ലഭിച്ച രണ്ട് പേരില്‍ ഒരാളായിരുന്നു. ആകസ്മികമായ അവന്റെ വേര്‍പാട് വിദ്യാര്‍ഥികള്‍കെന്നപോലെ അദ്ധ്യാപകര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല.                                                                                                              വ്യാഴാഴ്ച് ചേര്‍ന്ന പ്രതേക അനുസ്മരണ അസംബ്ലിയില്‍ ഹെഡ് മിസ്‌ട്രസ് ദേവകി ടീച്ചര്‍ , പി.ടി.എ.പ്രസിഡന്റ് സി.ഹംസ. സ്റ്റാഫ് സെക്രട്ടറി റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ അന്‍സബിനെ അനുസ്മരിച്ച് സംസാരിച്ചു.                                                                                               അദ്ധ്യാപകരും പി.ടി.എ കമ്മിറ്റി ഭാരവാഹികളും.മാനേജ്മെന്റ് പ്രതിനിധികളും അന്‍സബിന്റെ വീട് സന്ദര്‍ശിച്ച് ദുഖാര്‍ത്തരായ കുടുംബത്തെ ആശ്വസിപ്പിച്ചൂ. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment