മക്കയില്‍ കനത്ത മഴ

സൈതലവി കോഴിപറമ്പില്‍

              മിന: മിനായില്‍ ഇന്നു വൈകുന്നേരം പെയ്ത് കനത്ത മഴയില്‍ ഹാജിമാര്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും മോങ്ങത്തെ ഹാജിമാരെല്ലാം സുരക്ഷിതമായി റൂമുകളില്‍ തിരിച്ചത്തി.മക്കയില്‍ വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച ശക്തമായ മഴ ഒന്നര മണിക്കൂര്‍ നീണ്ട് നിന്നു. കനത്ത ആലിപഴ വര്‍ഷവും ഉണ്ടായിരുന്നു.മഴ മൂലം വാഹന ഗതാഗതം പൂര്‍ണമായി തടസ്സപെട്ടതിനാല്‍ പലരും കാല്‍നടയായണ് മിനായില്‍ നിന്നും റൂമുകളില്‍ എത്തിയത്. മോങ്ങത്ത് നിന്നുള്ള ഹാജിമാര്‍ മിക്കവരുടെയും താമസ സ്ഥലം മിനായിക്കടുത്തുള്ള അസീസിയയില്‍ തന്നെ ആയതിനാല്‍ പെട്ടന്ന് തന്നെ റൂമുകളില്‍ എത്തി പെടാന്‍ കഴിഞ്ഞിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment