എസ്.എസ്.എഫ് മദ്യ വിരുദ്ധ സമരയാത്ര

യൂസുഫലി ലിബാസ്
സമാപന യോഗം സകീര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്യുന്നു 
  മോങ്ങം: ‘സമ്മതിക്കില്ല ബാര്‍ ഹോട്ടലുകള്‍ ’ എന്ന മുദ്രവാക്യം ഉയര്‍ത്തി പിടിച്ച് കൊണ്ട് എസ്.എസ്.എഫ് കൊണ്ടോട്ടി ഡിവിഷന്‍ സംഘടിപ്പിച്ച മദ്യ വിരുദ്ധ സമരയാത്ര മോങ്ങത്ത് സമാപിച്ചു. ഉച്ച്ക്ക് രണ്ട് മണിക്കു ഐക്കരപടിയില്‍ നിന്നാരംഭിച്ച സമരയാത്ര നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി രാത്രി എട്ട് മണിയോടെ മോങ്ങത്ത് എത്തി ചേര്‍ന്നു.മോങ്ങം യൂണിറ്റ് എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി. സമാപന യോഗം എസ്.എസ്.എഫ് ജില്ലാ സെക്രടറി സകീര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. കൊണ്ടോട്ടി ഡിവിഷന്‍ പ്രസിഡന്റ് അല്‍ അമീന്‍ അഹ്സനി അക്ഷനായിരുന്നു.  ഡിവിഷന്‍ സെക്രടറി ഫാറൂഖ് സ്വാഗതവും ജോയിന്റ് സെക്രടറി ശമീല്‍ കുറുപ്പത്ത് നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment