തിരഞ്ഞെടുപ്പ് ഫലവും മോങ്ങത്തെ രാഷ്ട്രീയവും

ഉസ്മാന്‍ മൂചികുണ്ടില്‍ - ഉമ്മര്‍ .സി

     പഞ്ചായത്ത് തിരഞെടുപ്പില്‍ ജയപരാജയങ്ങള്‍ പരിശോധിക്കുമ്പോള്‍ മോങ്ങത്തെ മൂന്നില്‍ രണ്ട് വാര്‍ഡില്‍ വിജയിച്ച മുസ്ലിം ലീഗിന് തല്‍കാലം ആശ്വാസത്തിനു വക നല്‍കുന്നുണ്ടാവാം.എന്നാല്‍ കഴിഞ്ഞ പ്രാവിശ്യം മൂന്ന് വാര്‍ഡുകളും കയ്യടക്കി വെച്ചിരുന്ന മുസ്ലിം ലീഗില്‍ നിന്നു ഒന്നെങ്കിലും പിടിച്ചെടുക്കാന്‍ കഴിഞുവെന്നതില്‍ ഇടതുപക്ഷത്തിനും ആശ്വസിക്കാം.                                  എന്നാല്‍ കോണ്‍ഗ്രസെന്ന രാഷ്ട്രീയ പാര്‍ട്ടിയെ സമ്പന്തിചിടത്തോളം തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് ഈ തിരഞ്ഞെറ്റുപ്പില്‍ ഉണ്ടായിട്ടുള്ളത്. ഒരു മുന്നണി സംവിധാനത്തില്‍ നില്‍ക്കാതെയും എന്നാല്‍ തനിച്ചു മത്സരിക്കാനുള്ള ആര്‍ജവം കാണിക്കാതെയും ഗ്യാലറിയില്‍ ഇരുന്നു കളികണ്ടപ്പോള്‍ ഏത് ടീമിനു വാട്ടം പിടിക്കണം എന്ന് പോലുമറിയാതെ നിര്‍വീര്യമായ കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കുക ഒരു കാലത്ത് ബി.വീരാന്‍ കുട്ടി ഹാജിയെ പോലുള്ളവര്‍ തനിച്ച് മത്സരിച്ച് ശക്തി തെളിയിച്ച പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് നിങ്ങളെന്നെത്.                                      പുതുതായി രൂപംകൊണ്ട എസ്.ഡി.പി.ഐ പോലും തിരഞ്ഞെടുപ്പ് രംഗത്ത് മോങ്ങത്ത് സാനിദ്ധ്യം അറിയിച്ചപ്പോള്‍ സംസ്ഥാനത്തു മൊത്തം ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയ ജമാ‍‌അത്തെ ഇസ്ലാമി മോങ്ങത്ത് തങ്ങള്‍ക്ക് സ്വന്തമായി ആസ്ഥാനവും, ശക്തമായ നേതൃത്വവും സോളിഡാരിറ്റി പോലുള്ള പോലുള്ള പോഷക സഘടനകളുടെ ജില്ലാ-സംസ്ഥാനതല നേതാക്കന്‍മാര്‍ വരെ ഉണ്ടായിട്ടും തിരഞ്ഞെടുപ്പു കളരിയിലേക്കിറങ്ങാതെ മസിലും ഉഴിഞ്ഞ് മാറിനില്‍ക്കുന്ന ദയനീയ കാഴ്ചയാണ് മോങ്ങത്ത് നമുക്കു കാണാന്‍ കഴിഞ്ഞത് .                                                   ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചപ്പോള്‍ എവിടെ തുടങ്ങണമെന്നറിയാതെ തപ്പിതടഞ്ഞ് നില്‍ക്കുന്ന ഇടതുപക്ഷത്തെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തേണ്ട വോട്ട് ചേര്‍ക്കല്‍ , വ്യാജ വോട്ടുകളും എതിര്‍ ഭാഗത്തിന്റെ സ്ഥലത്തില്ലാത്ത വോട്ടുകള്‍ ഒഴിവാക്കിപ്പിക്കല്‍ ,വോട്ടര്‍ പട്ടിക പഠിക്കല്‍ തുടങ്ങിയ പ്രധാന മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താതെ ഒരു വഴിപാട് കണക്കെ തിരഞ്ഞെടുപ്പിനെ നേരിട്ട സ്തിഥിയിലാണ് മോങ്ങത്ത് ഇടതു പക്ഷമുന്നണി പ്രവര്‍ത്തിച്ചത്. ഒരു കാലത്ത് ഇടത് മുന്നണിയുടെ  തിരഞ്ഞെടുപ്പ് മിഷിനറിയുടെ ചുക്കാന്‍ പിടിച്ചവരില്‍ ചിലര്‍ ജനതാദള്‍ പിളര്‍പ്പിനെ തുടര്‍ന്ന് വലതു പക്ഷ കൂടാരത്തിലേക്കു മാറിയപ്പോള്‍ ആ വിടവ് നികത്തുന്നതിലും ഇടതു പക്ഷം പരജയപെട്ടു.                                                          ഇടത് വലത് ഭേതമില്ലാതെ ഏതു ചേരിയിലാണങ്കിലും സുധാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനവും സംശുദ്ധമായ വെക്തിത്വവും പക്ഷപാതമില്ലാത്ത ജനസേവനവുമാണ് ജനമാഗ്രഹിക്കുന്നത്. മയ്യിത്തു കട്ടിലിന്റെ മുന്‍‌കാലു പിടിക്കലും കല്ല്യാണം ഉല്‍ഘാടനം ചെയ്യലും അനര്‍ഹരെ ദാരിദ്ര രേഖാ പട്ടികയില്‍ തിരുകി കയറ്റി പാവങ്ങളുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരനുള്ള അവസരം കൊടുക്കലുമല്ല മെമ്പര്‍മാരുടെ ചുമതലയെന്നും, കിട്ടാവുന്നത്ര ഫണ്ടുകളൊക്കയും സമാഹരിച്ചെടുത്ത് തങ്ങളുടെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാന്‍ ശ്രമിക്കുയാണു വേണ്ടതെന്നും അതാണ് ജനം നിങ്ങളില്‍ നിന്ന് ആഗ്രഹികുന്നതെന്നും മെമ്പര്‍മാര്‍ മനസ്സിലാക്കണം.

                            കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പഞ്ചായത്തിലെ നിറസാനിദ്ധ്യവും അഞ്ച് വര്‍ഷത്തെ പ്രസിഡന്റ് പദവി വഹിച്ച ആളുമായ സി.കെ.മുഹമ്മദും,അത്രതന്നെ വര്‍ഷത്തെ പൊതു രംഗത്തെ പരിചയവും അഞ്ച്‌ വര്‍ഷം നല്ലൊരു വാര്‍ഡ് മെമ്പറായി കഴിവു തെളിയിച്ച കുഞ്ഞുട്ടിയെയും നമ്മുടെ നാടിനു വീണ്ടും മെമ്പര്‍മാരായി ലഭിക്കുമ്പോള്‍ അവരോടൊപ്പം നവാഗതയായ ആമിന ടീച്ചറും കൂടി നിന്നു മോങ്ങത്തിനു വേണ്ടി ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ പാഴാവുകയില്ല എന്നു നമുക്കു ആശിക്കാം അല്ലങ്കില്‍ ആശ്വസിക്കാം.
                    (അവസാനിച്ചു)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment