അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബി കോളേജിന് ഒന്നാം റാങ്ക്

ഉസ്‌മാന്‍ മൂച്ചി കുണ്ടില്‍
  
റജീന.സി.കെ
      മോങ്ങം: കാലികറ്റ് യൂണിവേഴ്‌സിറ്റി എം.എ പോസ്റ്റ് അഫ്‌സലുല്‍ ഉലമ പരീക്ഷയില്‍ മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബി കോളേജിലെ സി.കെ.റജീനക്ക് ഒന്നാം റാങ്ക്. ഇളങ്കൂര്‍ ചുള്ളി കുളത്ത് അബ്ദുള്ള്യുടെ മകളാണ് റജീന.                                                                                                           മുന്‍ വര്‍ഷങ്ങളിലും നിരവധി റാങ്കുകള്‍ നേടിയ ഈ കോളേജ് മോങ്ങത്തിനു എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കൈവരിച്ച ഒരു സ്ഥാപനമാണ്. കേരളത്തിലെ വിവിധ ജില്ലകക്ക് പുറമെ ലക്ഷദീപില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബി കോളേജ് വിദ്യാഭ്യാസ മേഖലയില്‍ വില മതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ്. ഉയന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തന്നെ കര്‍ശനമായ അച്ചടക്കവും പാലിക്കുന്നു എന്നത് മറ്റ് കോളേജുകളില്‍ നിന്നു അന്‍‌വാറിനു എടുത്തു പറയാവുന്ന സവിശേഷതയാണ്. ഈ സ്ഥാപനത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന ബിരുധധാരികള്‍ വെത്യസ്ഥ മേഖലകളില്‍ പ്രതേകിച്ചും അദ്ധ്യാപന രംഗങ്ങളില്‍ കേരളത്തിനകത്തും പൂറത്തും വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ച് വരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment