തോല്‍‌വിയുടെ പിന്നാമ്പുറങ്ങള്‍തോല്‍‌വിയുടെ പിന്നാമ്പുറങ്ങള്‍


കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ കോടിതൊടിക ഷഫീഖിന്റെ പരാജയം മോങ്ങത്തെ ഒരു യുവ നേതാവിന്റെ തലയില്‍ കെട്ടി വെച്ച് മുസ്ലിം ലീഗ് മൊങ്ങം നേതൃത്വം തടിയൂരിയതായി "എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ " വായിച്ചു. ആ യുവനേതാവും ഷഫീഖിന്റെ തോല്‍‌വിയില്‍ ഭാഗവാക്കായേക്കാം പക്ഷെ അഞ്ചാം വാര്‍ഡിലെ മറ്റുചില മുസ്ലിം ലീഗ്കാര്‍ക്കും ഷഫീഖിന്റെ തോല്‍‌വിയില്‍ പങ്കില്ലെ? ഉണ്ടെന്നുള്ളത് പച്ചയായി തന്നെ അറിയാം.എന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്തേ താമസിക്കുന്നു..? ഒന്നുകൂടി പറയട്ടെ. ഷഫീഖിന്റെ തോല്‍‌വിക്കു മറ്റൊരുകാരണം പ്രചരണത്തിനു ചുക്കാന്‍പിടിച്ചവര്‍ മോങ്ങം രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്തവരായിരുന്നു.പ്രചരണത്തിനായി വാര്‍ഡിന്റെ സ്പന്ദനം അറിയുന്ന ഒരാളെ എന്തുകൊണ്ട് ഇറക്കിയില്ല? സ്വയം തീരുമാനിച്ച് പ്രചരണത്തിനു ചിലര്‍ താഴേ മോങ്ങത്തുനിന്നും കുപ്പായമിട്ടു ഇറങ്ങുകയായിരുന്നു. ഇനി ഇക്കാര്യത്തില്‍ വേണ്ടത് മൊങ്ങത്തെ മുസ്ലിം ലീഗിന്റെ എല്ലാപ്രവര്‍ത്തകന്മാരും ഒരുമിച്ച് നിന്ന് തോല്‍‌വിക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായി രംഗത്ത് വരണം.മുസ്ലിം ലീഗെന്ന മഹത്തായ സംഘടനയെ നശിപ്പിക്കാന്‍ വരുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment