വിവാഹിതരായി                       മോങ്ങം: തായിഫ് കെ.എം.സി.സി ട്രഷറര്‍ മോങ്ങം എക്സ്‌പോ കുഞ്ഞാലന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് നബീലും ഒഴുകൂര്‍ പ്രൊഫസര്‍ എ.മുഹമ്മദ് മകള്‍ സഹീദയും തമ്മില്‍ വിവാഹിതരായി.               ഇന്നലെ അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ കേന്ദ്ര റെയില്‍‌വേ സഹ മന്ത്രി ഇ.അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി, കെ.മുഹമ്മദുണ്ണിഹാജി എം എല്‍ എ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ബഷീറലി ശിഹാബ് തങ്ങള്‍ , റഷീദലി ശിഹാബ് തങ്ങള്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂ ബക്കര്‍ , ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമ്മറ്റി സെക്രട്ടറി ജനറല്‍ അബ്ദുറഹ്‌മാന്‍ .കെ.അല്‍ മജാല്‍ , ട്രഷറര്‍ സി.കെ.ബീരാ‍ന്‍ ഹുസൈന്‍ എന്ന നാണി, മുസ്ലിം ലീഗ് നേതാക്കന്മാരായ പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം, അരിമ്പ്ര ബാപ്പു, മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ മാസ്റ്റര്‍ , ജനറല്‍ സെക്രടറി ഷിഹാബ് മാസ്റ്റര്‍ , ട്രഷറര്‍ കെ.മുഹമ്മദലി എന്ന നാണി തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment