മാളുമ്മാക്ക് സാദ്ധ്യത            
          മോങ്ങം: മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ്ന്റ് സ്ഥാനത്തേക്ക്  കടുത്ത വടം വലിക്കിടെ പി.പാത്തുമ്മ കുട്ടിയെന്ന മാളുമ്മാ‍ത്തയെ തന്നെ തിരഞ്ഞെടുക്കന്‍ സാധ്യത.  കീഴ്‌മുറി വാര്‍ഡില്‍ നിന്നു വിജയിച്ച മുന്‍ പഞ്ചായത്ത് പ്രസിഡ്ന്റ് കൂടിയായ ബങ്കാളത്ത് സകീനക്ക്  വേണ്ടി ഒരു വിഭാഗവും മാളുമ്മാത്തക്ക് വേണ്ടി മറു വിഭാഗവും ശക്തമായി രംഗത്തു വന്നതിനാല്‍ തീരുമാനത്തിലെത്താന്‍ പഞ്ചായത്തു മുസ്ലിം ലീഗ് കമ്മറ്റി പലവട്ടം ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് മാളുമ്മാത്തയെ ഈ സ്ഥാ‍നത്തേക്ക് പരിഗനിക്കാണ്‍ തീരുമാനിച്ചതെന്നറിയുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം ഇതു വരെ പുറത്തു വന്നിട്ടില്ല. അതിനിടെ രണ്ടര വര്‍ഷം വീതം പ്രസിഡ്ന്റ് സ്ഥാന കാലാവധി വീതം വെക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ടെന്നു മുസ്ലിം ലീഗുമായി ബന്ധപെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.                                                                            പ്രസിഡ്ന്റ് സ്ഥാനം സമ്പന്തിച്ച് ഏറെക്കുറെ രമ്യമായ തീരുമാനത്തിലെത്തിയെങ്കിലും വൈസ് പ്രസിഡ്ന്റ് സ്ഥാനത്തെക്കു പിടിവലി ശക്തമായതിനാല്‍ പഞ്ചായത്ത് മുസ്ലിലിം ലീഗ് കമ്മറ്റിക്ക്   ത്തീരുമാനത്തിലെത്താന്‍ കഴിയാത്തതിനാല്‍ മുസ്ലില്‍ ലീഗ് ജില്ലാകമ്മറ്റിയുടെ പരിഗണനക്ക് വിട്ടു. മോങ്ങം ഒഴുകൂര്‍ അരിമ്പ്ര പ്രദേശങ്ങളില്‍ നിന്നു വിജയിച്ച മുതിര്‍ന്ന അംഗങ്ങള്‍ വൈസ് പ്രസിഡന്റ് വിശയത്തില്‍ യതൊരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലാത്തതിനാല്‍ പ്രശ്നപരിഹാരം സാധ്യമല്ലാത്ത സഹചര്യത്തിലാണ് ജില്ലാ കമ്മിറ്റിക്ക് വിട്ടത്. ഇതിനിടെ അവകാശ വാദമുന്നയിക്കുന്ന മൂന്നു വിഭാഗവും തങ്ങളുടെ എല്ലാ തരത്തിലുള്ള സ്വാധീനവും ചെലുത്തി സ്ഥാനം കയ്യടക്കാനുള്ള ശ്രമത്തിലാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment