മോങ്ങം പെരുന്നാള്‍ ആഘോഷിച്ചു

കെ.ഉസ്മാന്‍‌‌ , കെ.എം.ഫൈസല്‍ , സി.എം.അലി
മോങ്ങം: ബലി പെരുന്നാള്‍ സുദിനത്തില്‍ പിശാചിന്റെ കവാടത്തില്‍ അകപ്പെടാതെയും ധാര്‍മ്മികത കൈവിടാതെയും സൂക്ഷിക്കണമെന്ന് മോങ്ങം മഹല്ല് ഖാളി കെ.അഹമ്മദ് കുട്ടി ബാഖവി പെരുന്നാള്‍ ദിന സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു. ബലി പെരുന്നാള്‍ ത്യാഗ സ്മരണയിലുള്ള ദിനമായതിനാല്‍ ബലിമൃഗത്തെ അറുത്തു കൊണ്ടും തക്ബീര്‍ മുഴക്കിയും കുടുംബങ്ങളെ സന്ദര്‍ശിച്ചും ഈ സുദിനം കൊണ്ടാടുക.പട്ടിണിയുടെ പഴയ കാലത്ത് പെരുന്നാള്‍ ഒരു ആഘോഷമായിരുന്നു വെങ്കില്‍ ഇന്നു എന്നും പെരുന്നാളിന്റെ പ്രതീതിയാണ് ബാഖവി കൂട്ടിച്ചേര്‍ത്തു.എട്ടര മണിക്കു നിസ്കാരം നടന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment