ഞാന്‍ നിരപരാധി - എം.സി.അബ്ദുറഹ്‌മാന്‍

ഉമ്മര്‍ സി.കൂനേങ്ങല്‍

 “ഞാന്‍ നിരപരാധിയാണ്” വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ ഇതിനെ ഉപയോഗ പെടുത്തിയതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി മോങ്ങം യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്തു നിന്നു അന്വേഷണ വിധേയമായി സസ്‌പന്റ് ചെയ്യപെട്ട എം.സി.അബ്ദുറഹ്‌മാനുമായി ‘എന്റെ മോങ്ങം ന്യൂസ് ബോക്സിനു’ വേണ്ടി അസോസ്സിയേറ്റ് എഡിറ്റര്‍ ഉമ്മര്‍ കൂനേങ്ങല്‍ ടെലിഫോണില്‍ ബന്ധപെട്ടപ്പോള്‍ അദ്ധേഹത്തിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.
                        തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യകത്മായ മറുപടിയും ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളും ഉന്നയിച്ച് എം.സി.അബ്ദുറഹ്‌മാന്‍ തനിക്കെതിരെ താഴേമോങ്ങത്തെ ഏതാനും ലീഗ് പ്രവര്‍ത്തകന്‍‌മാര്‍ക്കൊപ്പം മോങ്ങത്തെ ചില പ്രാദേശിക നേതാക്കന്മാരും ഗൂഡാലോചന നടത്തിയതായി ആരോപിച്ചു.പഞ്ചായത്ത് ലീഗ് ഉന്നതാധികാര സിമതി മുന്‍പാകെ തന്റെ നിലപാട് വ്യക്തമാക്കിയ എം.സി.അഞ്ചാം വാര്‍ഡില്‍ ഷഫീഖ് പരാജയപെട്ടതിനു തനിക്കു യാതൊരു പങ്കുമില്ലന്നു ആവര്‍ത്തിച്ചു. അന്വേഷണ കമ്മീഷന്‍ തെളിവെടുത്ത നാല്‍പ്പതു പേരില്‍ ഒരാള്‍ പോലും തനിക്കെതിരെ ഒന്നും പറഞ്ഞില്ല.പന്ത്രണ്ട് വീട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍ ഒരു വീട്ടില്‍ നിന്നു മാത്രമാണ് തനിക്കെതിരെ പറഞ്ഞത്. ആ വീട്ടുകാര്‍ തന്റെ കുടുംബവുമായുള്ള മുന്‍ വൈരാഗ്യം ഉള്ളവരായിരുന്നു.അവര്‍ കിട്ടിയ അവസരം മുതലാക്കുക മാത്രമാണ് ചെയ്‌തത് എം.സി.വ്യക്തമാക്കി.                                                         പഞ്ചായത്തു യൂത്ത് ലീഗ് കമ്മിറ്റി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തനിക്കെതിരെ പ്രധാനമായും ഉന്നയിച്ച ആരോപണം ഞാന്‍ മുന്‍ കാലങ്ങളിലെ പോലെ പ്രവര്‍ത്തിച്ചില്ല എന്നതാണ്. യൂത്ത് ലീഗ് സെക്രട്ടറി എന്ന നിലക്കു അഞ്ചാം വാര്‍ഡില്‍ മുഴുവന്‍ സമയവും സജീവമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോങ്ങത്തെ മൂന്ന് വാര്‍ഡുകളിലും പരമാവധി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍മാരെ പങ്കെടുപ്പിച്ച് ബൈക്ക് റാലി നടത്തുക എന്ന ആശയം മുന്നോട്ട് വെച്ച് അതു വിജയകരമായി നടത്തി. എം.എസ്.എഫ് പ്രവര്‍ത്തകന്മാരെ സഘടിപ്പിച്ച് സ്‌ക്വാഡ് വര്‍ക്ക് നടത്തി.പഞ്ചായത്ത് വികസന യാത്രയില്‍ ആദ്യ ദിവസം ഭാഗികമായും മറ്റു ദിവസങ്ങളില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.വാര്‍ഡിലെ വനിതാ സ്‌ക്വാഡ് വര്‍ക്കിനു സജീവമായി മേല്‍നോട്ടം വഹിച്ചു.ഇത്രയൊക്കെ പ്രവര്‍ത്തിച്ചിട്ടും ഞാന്‍ പ്രവര്‍ത്തിച്ചില്ല എന്നു പറയുന്നതിന്റെ ന്യായം എന്താണ്..? എന്നെ പോലെ തന്നെ ഭാരവാഹികളായിട്ടും ഇത്രയും പ്രവര്‍ത്തിക്കാത്ത ആളുകള്‍ ഒട്ടനവധിയുണ്ട് അവക്കെതിരെ എന്ത് കൊണ്ട് നടപടികളില്ല..? അബ്ദുറ്ഹ്‌മാന്‍ ചോദിച്ചു. ഉത്തരം വ്യക്തമാണ്, ഇതു കരുതി കൂട്ടിയുള്ള വ്യക്തിഹത്യയാണ്. എന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസൂയയും കുശുമ്പും പൂണ്ടവരുടെ കരുതി ക്കൂട്ടിയുള്ള കരുനീക്കങ്ങളാണ് എം.സി.തുടര്‍ന്നു.                    ശഫീഖിനെതിരെ ഞാ‍ന്‍ പ്രവര്‍ത്തിച്ചിട്ടില്ല അതിന് സര്‍വ്വശക്തന്‍ സാക്ഷിയാണ്. അതു പാണക്കാട് തങ്ങളുടെ സാനിദ്ധ്യത്തില്‍ സത്യം ചെയ്യാനും ഞാന്‍ തയ്യാറാണെന്നും എന്നാല്‍ എം.സി.അബ്ദുറഹ്‌മാനെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനും ജനങ്ങള്‍ക്കിടയില്‍ തെജോവധം ചെയ്യാനും ഇകഴ്‌ത്തി കാണിക്കാനും ശ്രമിച്ചിട്ടില്ല എന്നു സത്യം ചെയ്യാന്‍ എനിക്കെതിരെ പ്രധാനമായും ഗൂഡാലോചന നടത്തിയ കുറുങ്ങാടന്‍ അലിയും കുറുങ്ങാടന്‍ ഉമ്മറും തയ്യാറാവണമെന്നും അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഞാന്‍ ആശ്യപ്പെട്ടിട്ടും അത് അന്വേഷിച്ചില്ല. രണ്ടോ മൂന്നോ ആളുകളുടെ സ്വാര്‍ഥതക്ക് എന്നെ ബലിയാടാക്കുകയായിരുന്നു.   പാര്‍ട്ടിയിലെ ചില നേതാക്കന്മാര്‍ക്ക് വഴങ്ങാത്തതും ഗ്രൂപ്പിസത്തില്‍ കക്ഷി ചേരാത്തതും ചിലര്‍ക്ക് ഞാന്‍ കണ്ണിലെ കരടായി മാറുന്നതിനു കാരണമായി.                                                                                                                                                               യു.ഡി.എഫ് സം‌വിധാനം നിലവിലില്ലാത്ത ഈ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖാപിച്ച് പ്രമുഖ ലീഗ് നേതാവിന്റെ ബന്ധുകൂടിയായ ഒരു കോണ്‍ഗ്രസ്സ് നേതാവ് പ്രചരണം തുടങ്ങിയപ്പോള്‍ അതിനെ അനുകൂലിക്കാ‍തിരുന്നതും എനിക്കെതിരെ ചിലരുടെ പടയൊരുക്കത്തിനു കാരണമായി.യൂത്ത് ലീഗിലെ മാറ്റിനിര്‍ത്തപെട്ട ഭാരവാഹികളെ വര്‍ക്കിങ്ങ് കമിറ്റിയിലേക്ക് കൊണ്ട് വരണമെന്ന് ഞാന്‍ നിര്‍ദ്ധേശിച്ചൂ,പക്ഷെ ഒരു വിഭാഗം അതിനു തടസ്സം നിന്നതിനാല്‍ അതു നടന്നില്ല. എന്നാല്‍ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് ഞാന്‍ ആയതിനാല്‍ അതിനുത്തരവാദി എന്ന നിലക്കു മറു വിഭാഗവും എന്നെ എതിര്‍ത്തു.പാര്‍ട്ടിയെക്കാളും വ്യക്തികള്‍ക്ക് പ്രധാന്യം നല്‍കുന്നതിനോട് ഞാനൊരിക്കലും യോജിക്കുന്നില്ല.മോങ്ങത്ത് വ്യക്തിയാതിഷ്ടിത രാഷ്ട്രീയമാണ്‍.അതു കൊണ്ടാണ് എനിക്കു പിന്തുണയില്ലാത്തത്. പതിനെട്ട് വര്‍ഷമായി രാഷ്ട്രീയത്തിലുള്ള എനിക്കു അനുകൂലമാക്കി ആളെ ഉണ്ടാക്കാന്‍ ഇത്രയും നാള്‍ ശ്രമിച്ചിട്ടില്ല. ആത്മാര്‍ത്ഥമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് വേണ്ടി പ്രവര്‍ത്തിച്ച എന്റെ ഇമേജ് നശിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത് എം.സി.അബ്ദുറഹ്‌മാന്‍ കൂട്ടിചേര്‍ത്തു.                                                                        എം.എസ്.എഫിലേക്കും യൂത്ത് ലീഗിലേക്കും ഒട്ടനവധി പുതിയ പ്രവര്‍ത്തകരെ ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്. അതില്‍ ഇതര സമുദായത്തില്‍ പെട്ടവരും ഉള്‍പെടും. എന്നാല്‍ എനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ പുതുതായി ആരെയും പാര്‍ട്ടിയിലേക്ക് കൊണ്ട് വന്നില്ല എന്നു മാത്രമല്ല ഉള്ളവര്‍ തന്നെ ഈ നേതാക്കന്‍‌മാരുടെ സ്വഭാവ ദൂഷ്യവും പ്രവര്‍ത്തന ശൈലിയും കൊണ്ട് പാര്‍ട്ടിയില്‍ നിന്നു അകന്ന് പോവുകയാണ് ചെയ്‌തതെന്നു അബ്ദുറഹ്‌മാന്‍ ആരോപിച്ചു. ഷഫീഖിനെതിരെ ഞാന്‍ പ്രവര്‍ത്തിച്ചു എന്നു പറയുന്ന രണ്ട് വീടുകളിലും ഓരോ വോട്ടാണ് ഉള്ളത്. അഞ്ചോ പത്തോ വോട്ടുള്ള വീട്ടിലാണ് പറഞ്ഞു വെന്നെങ്കില്‍ അതില്‍ ആ ആരോപണത്തിനു ഒരു ന്യായമെങ്കിലും ഉണ്ടായേനെ.                                                            നീതിയുക്തമായ തീരുമാനമെടുക്കാന്‍ ഞാന്‍ പഞ്ചായത്ത് ഉന്നതാധികാരസിമതിയോട് ആവിശ്യപെട്ടു. പരാജയത്തിന്റെ വിവിധ ഘടകങ്ങള്‍ ഉണ്ട് അത് പാര്‍ട്ടി മനസ്സിലാക്കണം. 2005 ല്‍ സകീനാക്ക് അഞ്ചാം വാര്‍ഡില്‍ ഒന്നാം ബൂത്തില്‍ പത്ത് വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോള്‍ തനിക്കു യാതൊരു സ്വാധീനവുമില്ലാത്ത അവിടെ ഇപ്പോള്‍ കുഞ്ഞുട്ടി 62 വോട്ട് ഭൂരിപക്ഷം ഉണ്ട്.രണ്ടാം ബൂത്തില്‍ അന്ന് സകീനക്ക് 37 വോട്ടിനു ലീഡുണ്ടായിരുന്നു അവിടെ അന്നു ലീഗിനെ തുണച്ച എസ്.ഡി.പി.ഐ ഇപ്പോള്‍ 24 വോട്ട് നേടി. അതുപോലെ 2005 ല്‍ ബങ്കാളത്ത് കുടുംബം ലീഗിനു അനുകൂലമായിരുന്നു.സുന്നി മുജാഹിദ് വിഭാഗങ്ങള്‍ എസ്.ഡി.പി.ഐ എന്നിവ അനുകൂലവും കോണ്‍ഗ്രസ് അനുകൂലമല്ലങ്കിലും എതിര്‍ത്തിര്‍ന്നില്ല.എന്നാ‍ല്‍ ഈ വര്‍ഷം ബങ്കാളത്ത് കുടുംബം ക്കുഞ്ഞുട്ടിക്ക് അനുകൂലമായി,കോടിതൊടിക കുടുംബത്തെ വേണ്ടത്ര അനുകൂലമാക്കാന്‍ കഴിഞ്ഞില്ല, സുന്നികളും മുജാഹിദില്‍ ഒരു വിഭാഗവും ജമാ‍അത്തെ ഇസ്ലാമി പൂര്‍ണമായും കുഞ്ഞുട്ടിക്ക് അനുകൂലമായി, കോണ്‍ഗ്രസ്സും ശക്തമായി ലീഗിനെതിരായി. കോട്ടമ്മലില്‍ കുടിവെള്ളം എത്തിക്കുമെന്ന് കുഞ്ഞുട്ടിയുടെ വാഗ്‌ധാനം അവിടെ ചലനമുണ്ടാക്കി. കോളനിയിലെ കുടിവെള്ള പദ്ധതിക്ക് പഞ്ചായത്ത് പ്രസിഡന്റ് തടസ്സം നില്‍ക്കുന്നു എന്ന ആരോപണം എതിര്‍ വിഭാഗം ഉയര്‍ത്തി, ഇതെല്ലാം പരാജയത്തിന്റെ ഘടകങ്ങളാണ്. ഇതൊന്നും മനസ്സിലാക്കാതെ കണ്ണടച്ച് ഇരുട്ടാക്കി ചിലരുടെ വ്യക്തി താല്പര്യത്തിനു വേണ്ടി എനിക്കെതിരെ നടപടി എടുത്തത് കൊണ്ട് എന്ത് കര്യം..? എം.സി ചോദിച്ചു.                                                    എന്താണ് താങ്കളുടെ അടുത്ത പരിപാടി എന്ന ചോദ്യത്തിനു ഇപ്പോള്‍ അന്വേഷണം കഴിയുന്നത് വരെ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറി നില്‍ക്കാനാണ് പാര്‍ട്ടി ആവശ്യപെട്ടത്,അത് അനുസരിക്കുന്നു.സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് കോണ്ട് ഞാന്‍ എന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഒരു സജീവ പ്രവര്‍ത്തകനായി തന്നെ തുടരും എം.സി.അബ്ദുറഹ്‌മാന്‍ നിലപാട് വ്യക്തമാക്കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment