യൂത്ത് ലീഗ് സ്വീകരണം

ഉസ്മാന്‍ മൂചികുണ്ടില്‍
മോങ്ങത്ത് നിന്നു ആരംഭിച്ച യൂത്ത് ലീഗ് റാലിയുടെ മുന്‍ നിര

      മോങ്ങം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികള്‍ക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മൊറയൂരില്‍ വമ്പിച്ച സ്വീകരണം നല്‍കി. വൈകിട്ട് അഞ്ചുമണിക്ക് മോങ്ങത്ത് നിന്നു ആരംഭിച്ച ബഹുജന റാലിയില്‍ നൂറുകണ്‍ക്കിനു പ്രവര്‍ത്തകന്‍‌മാര്‍ അണിനിരന്നു. ബി.അബ്ദുഹാജി നഗറില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചൈതു.കെ.മുഹമ്മദുണ്ണിഹാജി എം എല്‍ എ, സിദ്ധീഖലി രങ്ങാട്ടൂര്‍, പി.ഉബൈദുള്ള എന്നിവര്‍ പ്രസംഗിച്ചു.വിജയികളായ ജനപ്രതിനിധികള്‍ക്ക് ഖത്തര്‍ , ജിദ്ദാ കെ എം സി സി കമ്മിറ്റികള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. നാടന്‍ കലാപ്രകടനങ്ങള്‍ക്ക് നിശ്ചല ദൃശ്യങ്ങള്‍ പുറമെ വമ്പിച്ച കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു. ബാപ്പു വെള്ളിപറമ്പ് സഘത്തിന്റെ ഇശല്‍ നിലാവോടെ പരിപാടി സമാപിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment