മോങ്ങത്ത് രണ്ടിടത്ത് മോഷണം


 മോങ്ങത്ത് രണ്ടിടത്ത് മോഷണം 
                                      മോങ്ങം: മോങ്ങത്ത് അടുത്തടുത്ത ദിവസങ്ങളിലായി അയല്‍‌വാസികളായ രണ്ട് വീടുകളില്‍ മോഷണം. അരിമ്പ്ര റോഡില്‍ പാലംതൊടുവില്‍ ബങ്കാളത്ത് കുഞ്ഞുവിന്റെ വീട്ടില്‍ ഇന്നലെ അര്‍ദ്ധരാത്രിയും തൊട്ടടുത്ത തോപ്പില്‍ അബ്ദുലത്തീഫിന്റെ വീട്ടില്‍ വ്യാഴാഴ്ച് രാത്രിയുമാണ് മോഷണം നടന്നത്. കുഞ്ഞുവിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ കമ്പി വളച്ച് അകത്തു കടന്ന മോഷ്‌ടാവ് വീടിനകം മുഴുവന്‍ പരതിയെങ്കിലും ഒരു മൊബൈല്‍ ഫോണ്‍ മത്രമാണ് നഷ്ട്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് കുഞ്ഞു ഉണര്‍ന്നപ്പോള്‍ വാതില്‍ തുറന്നിട്ടതായി കണ്ടപ്പോഴാണ് മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കുഞ്ഞുവും ഭാര്യയും മകളും മരുമകളും മൂന്ന് പേരകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സ്ത്രീകളുടെ ശരീരത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും നഷ്ട് പെട്ടിട്ടില്ല.                                                                                                                                          തോപ്പില്‍ അബ്ദു ലത്തീഫിന്റെ വീട്ടില്‍ കോളുത്തില്ലാത്ത ജനല്‍ തുറന്ന മോഷ്ടാവ് ജനലിനടുത്ത് വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കുകയായിരുന്നു. എന്നാല്‍ അതിനകത്തുണ്ടായിരുന്ന സിം കാര്‍ഡ് വീടിന്റെ ഉമ്മറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി വീട്ടുകാരുടെ പരാതി പ്രകാരം കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment