പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികള്‍ ചരടു വലി ശക്തമാവുന്നു


പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികള്‍ 
ചരടു വലി ശക്തമാവുന്നു
 രാഷ്ട്രീയ ലേഖകന്‍
                മോങ്ങം: മൊറയുര്‍ പഞ്ചായത്ത് ഭരണ സിമതിയി അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷന്‍ , തുടങ്ങിയ പദവികളിലേക്ക് ആളെ കണ്ടെത്തുന്നതിനു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ സജീവമായ പശ്ചാതലത്തില്‍ അണിയറയില്‍ ചരടു വലികള്‍ ശക്തമായതായി റിപ്പോര്‍ട്ട്.
             വനിതാ സംവരണമായ പ്രസിഡ്ന്റ് സ്ഥാനത്തേക്ക് ബങ്കാളത്ത് സകീനയെയും പി.പാത്തുമ്മ കുട്ടിയെന്ന മാളുമ്മയെയുമാണ് പ്രധാനമായും  പരിഗണിക്കുന്നത് . കീഴ്‌മുറി വാര്‍ഡില്‍ നിന്നു വിജയിച്ച ബങ്കാളത്ത് സകീനക്ക് വേണ്ടി രംഗത്തുള്ളവര്‍ 2000-2005 കാലയളവില്‍ പ്രസിഡന്റ് പദവി അലങ്കരിച്ചു എന്ന പ്രവര്‍ത്തന പരിചയം തന്നെയാണ് പ്രധാനമായും ഉയര്‍ത്തികാണിക്കുന്നത്.                                                                                                                   പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു മൊറയൂര്‍ വാര്‍ഡില്‍ നിന്നു വിജയിച്ച മാളുമ്മ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ സ്ത്രീ ശാക്തീകരണവുമായി ബന്ധപെട്ട് പൊതു രംഗത്ത് സജീവമായിരുന്ന ഒരു പൊതു സമ്മത വനിതയാണ്. സാധാരണക്കാരുടെ കൂടെ ഇടപഴകുന്ന മാളുമ്മക്ക് ജനങ്ങളുടെ പ്രയാസങ്ങളും വിശമതകളും തൊട്ടറിയാന്‍ കഴിയുമെന്നും പൊതുരംഗത്തെ അനുഭവപാഠങ്ങള്‍ പഞ്ചായത്ത് ഭരണ പരമായ കാര്യങ്ങള്‍ക്ക് ഗുണകരമകുമെന്നാണ് മാളുമ്മാത്തയെ അനുകൂലിക്കുന്നവര്‍ അവകാശപെടുന്നത്.                                             വൈസ് പ്രസിഡന്റ് സ്ഥാനത്തെക്ക് കണ്ണ് വെച്ചിരിക്കുന്നവരില്‍ പ്രധാനികള്‍ മോങ്ങത്തു നിന്നു വിജയിച്ച  മുന്‍ പ്രസിഡന്റ് സി.കെ.മുഹമ്മദും, ഒഴുകൂരില്‍ നിന്നു വിജയിച്ച വി.പി.അബൂബക്കറുമാണ്.  വൈസ് പ്രസിഡന്റ് പദവി നേടിയെടുക്കാന്‍ സി.കെ.മുഹമ്മദിനെ അനുകൂലിക്കുന്ന മോങ്ങം വിഭാഗം ശക്തമായി രംഗത്തുണ്ടങ്കിലും കഴിഞ്ഞ പ്രാവശ്യം സി.കെ.മുഹമ്മദിനു പ്രസിഡന്റ് പദവി കൊടുത്തതിനാല്‍ ഇപ്രാവശ്യം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  അബൂബക്കറിനെ പരിഗണിക്കണമെന്ന് അദ്ധേഹത്തെ അനുകൂലിക്കുന്നവര്‍ ശക്തമായി വാദിക്കുന്നത്.                                                                      കഴിഞ്ഞ തവണ തന്നെ പ്രസിഡന്റ് പദവിയുമായി ബന്ധപെട്ടുണ്ടായ പ്രശ്നങ്ങള്‍ പഞ്ചായത്തു തലത്തില്‍ ചെറിയ ഒരു പിളര്‍പ്പിന് തന്നെ വഴി വെച്ച സാഹജര്യത്തില്‍ ഇപ്പ്രാവശ്യം വളരെ കരുതലോടെ ഈ വിശയം കൈകാര്യം ചെയ്യനാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശ്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം മൊറയൂരില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിജയ പരാജയങ്ങള്‍ വിലയിരുത്തിയെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചര്‍ച്ച ചൈതു തീരുമാനിക്കാന്‍ ഈ ആഴ്ച് അവസാനത്തോടെ വീണ്ടും യോഗം ചെരുമെന്നാണ് അറിയുന്നത്. അഞ്ചാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ഥി ഷഫീഖിന്റെ പരാജയവുമായി ബന്ധപെട്ടുണ്ടായ കാലുവാരല്‍ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍കെതിരെ നടപടി കൈകൊള്ളാന്‍ യോഗം തീരുമനിച്ചതായി അറിയുന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment