മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

കെ.എ.റഹ്‌മാന്‍ മോങ്ങം
                  
മോങ്ങം: മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി ബങ്കാളത്ത് സക്കീനയെയും വൈസ് പ്രസിഡന്റായി വി.പി.അബൂബക്കര്‍ മാസ്റ്ററെയും തിരഞ്ഞെടുക്കാന്‍ മുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തീരുമനിച്ചു. ഒട്ടേറെ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നു വൈകുന്നേരമാണ് അന്തിമ തീരുമാനം ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യാന്തം ഉയര്‍ന്ന് കേട്ടിരുന്നത് പി.പാത്തുമ്മക്കുട്ടി എന്ന മാളുമ്മയുടെ പേരായിരുന്നുവെങ്കിലും അവസാന സമയത്തെ ചില അടിയൊഴുക്കുകളില്‍ പെട്ടു മാളുമ്മാത്ത കാലിടറി വീഴുകയായിരുന്നു.2000 -2005 കാലഘട്ടത്തില്‍ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച സകീനക്കിത് രണ്ടാം ഊഴമാണ്.                      അത്ത്യന്തം വാശിയേറിയ വടംവലികൊടുവില്‍ മുന്‍ പ്രസിഡന്റ് കൂടിയായ സി.കെ.മുഹമ്മദിനെ മറികടന്ന് ഒഴുകൂരില്‍ നിന്നുള്ള വി.പി.അബൂബക്കര്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചരടുവലി അല്‍‌പം അതിരു വിട്ടതിനാല്‍ പ്രശ്ന്‍പരിഹാരത്തിനു ഒരു വേള ജില്ലാകമ്മിറ്റിയുടെ സഹായം തേടേണ്ടിവന്ന ഘട്ടവുമുണ്ടായി. നാളെ ചേരുന്ന പഞ്ചായത്ത് ഭരണ സിമിതി യോഗത്തില്‍ ഇവരെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതോടെ മൊറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ബങ്കാളത്ത് സകീനയും വൈസ് പ്രസിഡന്റാ‍യി വി.പി.അബൂബക്കറും ചുമതലയേല്‍ക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment