മോങ്ങം ഇടിമിന്നലില്‍ ഞെട്ടിവിറക്കുന്നു


ഗഫൂര്‍ വാളപ്ര
                                  മോങ്ങം: ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ കമ്പത്ത് വീരാന്‍ കുട്ടി ഹാജിയുടെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങുമടക്കം പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ശക്തമായ ഇടിയും മിന്നലും അനിഭവപെട്ടത്. മിന്നലിന്റെ ശ്ക്തിയില്‍ ചുമരിലുണ്ടായിരുന്ന മീറ്റര്‍ ബോര്‍ഡ് വന്‍ ശബ്ദ്ത്തോടെ റോഡിലേക്ക് പൊട്ടിത്തെറിച്ചു വീണു.കഴിഞ്ഞ ഒരു മാസത്തോളമായി മോങ്ങത്ത് ഇടക്കിടെ ശക്തമായ ഇടിമിന്നല്‍ അനുഭവപെടുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വട്ടോളിമുക്കില്‍ താമസിക്കുന്ന സി.കെ.സിദ്ധീഖിന്റെ വീട്ടില്‍ ഇടിമിന്നലേറ്റ് ടെലിവിഷന്‍ , റിസീവര്‍ , ഫ്രിഡ്ജ് , തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ പാടെ നശിച്ചിരുന്നു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

mongath mathramalla parisarapradeshangalilum ediyum minnalum undakunnundu.

Post a Comment