കേരള സര്‍ക്കാറിനു അഭിനന്ദനം സി കെ യു


സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ജിദ്ദ: “റാഹത്തായ മടക്കം”.ഉമ്മുല്‍ ഖുറാ സെക്കന്ററി സ്‌കൂളിന്റെ അംഗീകാര വാര്‍ത്ത അറിയിച്ചപ്പോള്‍ ജിദ്ദ വിമാനത്താവളത്തിലെ പാസഞ്ചര്‍ ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന സി.കെ.യു.മൗലവിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് നാട്ടിലേക്ക് തിരിക്കുന്നതിനു വിമാനതാവളത്തിലിരിക്കുകയായിരുന്ന സി.കെ.യു മൗലവിയെ “എന്റ് മോങ്ങം ന്യൂസ് ബോക്സ് ”പ്രതിനിധി ടെലിഫോണില്‍ ബന്ധപെട്ടപ്പോഴാണ് അദ്ധേഹം ഈ വാര്‍ത്ത അറിയുന്നത്.              തൊണ്ണൂറ്റി മൂന്ന് മുതല്‍ നിരവധി തവണ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ച് അര്‍ഹതയുണ്ടായിട്ടും രാഷ്ട്രീയ വൈരാഗ്യം മൂലവും മറ്റും നിഷേധിക്കപെട്ട അംഗീകാരം അനുവധിച്ച് തന്ന കേരള സര്‍ക്കാറിനു ഒരായിരം അഭിനന്ദനങ്ങള്‍ സി.കെ.യു തന്റെ സന്തോഷം മറച്ചു വെച്ചില്ല.
        ബിലാല്‍ ഇസ്ലാമിക് ട്രസ്റ്റിന് കീഴില്‍ മോങ്ങം പുത്തന്‍പുരക്കല്‍ കേവലം ഓലഷഡ്ഡില്‍ അലിഫ് നെഴ്‌സറി സ്‌കൂള്‍ എന്ന പേരില്‍ തുടങ്ങിയ കാലഘട്ടം മുതല്‍ മുതല്‍ അതിന്റെ ജീവ നാഡിയായി ഓടി നടന്ന്‍ പിന്നീട് പുരോഗതിക്കനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പറിച്ച് നട്ട് ഇന്ന് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് എന്ന പുരോഗതിയുടെ ഉന്നതിയിലേക്ക് ഈ സ്ഥാപനത്തെ എത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച ചുരുക്കം ചിലരില്‍ ഒരാളായ സി.കെ.യു മൗലവി നീണ്ട പതിമൂന്നു വര്‍ഷക്കാലം സ്ഥാപനത്തിന്റെ സെക്രട്ടറി പഥം അലങ്കരിച്ചിട്ടുണ്ട്. ച്ചൊവ്വാഴ്ച്ച രാത്രിയോടെ സി.കെ.യു നാട്ടിലേക്ക് തിരിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment