ദിത്ഷാദക്ക് എം.എസ്.എഫ് ഉപഹാരം നല്‍കി

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍


      മോങ്ങം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എറണാകുളത്ത് വെച്ച് അഖില കേരളാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചേങ്ങോടന്‍ ദില്‍‌ഷാദ ഫാത്തിമക്ക് മൊറയൂര്‍ പഞ്ചായത്ത് എം എസ് എഫ് ഉപഹാരം നല്‍കി .പഞ്ചായത്ത് എം.എസ്.എഫ് പ്രതിനിധികള്‍ ദില്‍‌ഷാദയുടെ വീട്ടില്‍ എത്തിയാണ് ഉപഹാരം സമര്‍പ്പിച്ചത്. എം എസ് എഫ്  മൊറയൂര്‍ പഞ്ചായാത്ത് ജനറല്‍ സെക്രട്ടറി ശഫീഖ് മോങ്ങം ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് മുഹമ്മദലി,മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ബാസിത്ത് കെ പി,മലപ്പുറം കലാവേദി കണ്‍‌വീനര്‍ അബ്‌നാസ് കെ, മോങ്ങം ടൗണ്‍ എം എസ് എഫ് ജനറല്‍ സെക്രട്ടറി അമല്‍ അഫീസ് പി കെ, ജാഫര്‍ പി പി എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment