ശാസ്‌ത്ര മേള മോങ്ങം സ്‌കൂള്‍ ഓവറോള്‍ ജേതാക്കള്‍

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
പുളിക്കല്‍ :സബ് ജില്ലാ ശാസ്ത്രമേളയില്‍ മോങ്ങം എ എം യു പി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി.പുളിക്കല്‍ എ.എം.എം.സ്കൂളില്‍ ബുധന്‍ വ്യാഴം ദിവസങ്ങളിലായി നടന്ന കൊണ്ടോട്ടി സബ്‌ജില്ലാ ശാസ്ത്രമേള വന്‍ വിജകരമായി സമാപിച്ചപ്പോള്‍ എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലും ജേതാക്കളായി  മോങ്ങം എ എം യു പി സ്കൂള്‍ ഓവറോള്‍ ചാ‌മ്പ്യന്‍‌മാരായി. 
       അന്‍പതോളം സ്കൂളുകളില്‍ നിന്നായി നൂറുക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശാസ്ത്രമേളയില്‍ ശാസ്ത്ര കൗതുകങ്ങളുടെ വിസ്മയ കാഴ്ച്‌കളൊരുക്കി ശ്രദ്ധേയമായ വിജയം നേടിയ മോങ്ങം എ എം യു പി സ്കൂളിലെ കുരുന്നുകള്‍ മോങ്ങത്തിന്റെ അഭിമാനമായി. വിദ്ദ്യാര്‍ത്ഥികളടക്കം ആയിരങ്ങളാണു കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രദര്‍ശനം കാണാന്‍ പുളിക്കലിലേക്ക് ഒഴുകിയെത്തിയത്. സ്കൂള്‍ കുട്ടികളുടെ പ്രദര്‍ശനത്തിനു പുറമെ മാജിക് ഷൊ, കോ‍ഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റാള്‍ , സുലൈമാന്‍ മഞ്ചേരിയുടെ കൌതുക വാര്‍ത്താ പ്രദര്‍ശനം, അപൂര്‍വ്വ ചിത്ര പ്രദര്‍ശനം,മൊബല്‍ ഫോ‍ട്ടോ പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment