ഉയരങ്ങള്‍ കീഴടക്കി മോങ്ങം എ.എം.യു.പി സ്‌കൂള്‍ മുന്നോട്ട്

കെ.എം.ഫൈസല്‍
            മോങ്ങം എ.എം.യു.പി സ്‌കൂളിനു ഇതു വിജയ കുതിപ്പിന്റെ സുവര്‍ണ്ണ കാലമാണ്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ഈ എയ്ഡഡ് സ്‌കൂള്‍ കൊണ്ടോട്ടി സബ് ജില്ലയില്‍ തന്നെ മറ്റൊരു സ്‌കൂളിനും അവകാശപെടാനാവാത്ത വിധം നേട്ടങ്ങള്‍ കൊയ്‌തെടുത്തു മോങ്ങത്തിന്റെ പൊന്‍ തിങ്കളായി മാറുകയാണ്.
                ശാസ്ത്ര മേളയില്‍ കൊണ്ടോട്ടി സബ് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്മാരായി തങ്ങളുടെ മേധാവിത്വം ഉറപ്പിച്ച മോങ്ങം എ.എം.യു.പി സ്‌കൂള്‍ സബ് ജില്ലാ കായിക മേളയില്‍ എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി തങ്ങളുടെ കായിക മേഖലയിലെ ശക്തി തെളിയിച്ചു. കഴിഞ്ഞവര്‍ഷം മുതല്‍ തുടക്കം കുറിച്ച ഗാന്ധി ദര്‍ശന്‍ കലാമത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങം കിരീടത്തില്‍ മുത്തമിട്ട മോങ്ങം എ.എം.യു.പി സ്‌കൂള്‍ കഴിഞ്ഞ വര്‍ഷം സബ് ജില്ലക്കു പുറമെ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂള്‍ ആയിരുന്നു.

പച്ചകറി തോട്ടം
               പാഠ്യേതര വിശയങ്ങളില്‍ മികച്ച നിലവാരം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ അക്കാദമിക്കലായും ഉന്നത നിലവാരമാണ് മോങ്ങം എ.എം യു.പി.സ്‌കൂളിനുള്ളത്. കാലികറ്റ് യൂണി വേഴ്‌സിറ്റി മലബാറിലെ എല്ലാ ജില്ലകളിലെയും യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗാന്ധി ദര്‍ശന്‍ പരീക്ഷയില്‍ ഈ സ്കൂളിലെ വി.കെ ഇജാസ് രണ്ടാം റാങ്ക് നേടുകയും, മോങ്ങം സ്‌കൂളില്‍ നിന്നു പരീക്ഷയെഴുതിയവരില്‍ 75ശതമാനം വിജയം കൈവരിക്കുകയും ചെയ്തു. ഗാന്ധി ദര്‍ശന്‍ ക്ലുബിന്റെ കീഴില്‍ സ്കൂള്‍ ടെറസില്‍ കൃഷി ഇറക്കി വിളവെടുത്തത് പത്ര താളുകളില്‍ പ്രത്യേകം ഇടം പിടിച്ച വാര്‍ത്തയായിരുന്നു.
യുദ്ധ വിരുദ്ധ റാലി
          സമകാലികമായ വിശയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ വിവിധങ്ങളായ പരിപാടികള്‍ സ്കൂളില്‍ നടത്തിവരുന്നു. ഹിരോഷിമാ ദിനത്തില്‍ യുദ്ധ വിരുദ്ദ റാലി, വാറങ്കോട് മദ്യ ഷാപ് വിശയത്തില്‍ മദ്യ വിരുദ്ധ റാലി, കലക്‌ടര്‍ക്ക് നിവേദനം നല്‍കല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുമായി നമ്മുടെ ഓമനകള്‍ മോങ്ങം എ.എം.യു.പി യില്‍ സജ്ജീവമാണ്.
          സ്കൂളിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ പുതിയ മാനേജ്മെന്റിനു നല്ല പങ്കുണ്ട്. ഈ മാനേജ്മെന്റ് വന്നതിനു ശേഷമാണു നല്ല കെട്ടിടവും ആധുനിക സൗകര്യങ്ങളും സ്കൂളിന് ലഭ്യമായത്.  നിലവിലുള്ള പ്രധാന കെട്ടിടത്തിനു പുറമെ പടിഞാറ് ഭാഗത്ത് പണി പുരോഗമിക്കുന്ന പുതിയ ബ്ലോക്കില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാ മുറി, ആധുനിക രീതിയിലുള്ള അടുക്കള, വിശാലമായ റ്റോയ്‌ലറ്റ് സൗകര്യം, മുകല്‍ തട്ടില്‍ വിശാലമായ കോണ്‍ഫ്രന്‍സ് ഹാള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഈ ബ്ലോക്കിന്റെ പണി പൂര്‍ത്തിയാകുന്നതോടു കൂടി പാഠ്യ പാഠ്യേതര മേഖലകു പുറമെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും കൊണ്ടോട്ടി സബ് ജില്ലയില്‍ മോങ്ങം സ്‌കൂളിനോട് കിടപിടിക്കാവുന്ന മറ്റൊരു എയ്ഡഡ് സ്‌കൂള്‍ തന്നെ ഇല്ല എന്നതാണ് വാസ്ഥവം.  

ശാസ്ത്ര മേള യു.പി

           അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പി ടി എ യും മാനേജ്മെന്റും ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നതും ഈമുന്നേറ്റത്തിന്റെ പ്രധാന ഘടകമാണ് .എന്നാല്‍ പ്രധാനദ്ധ്യാപികയും പി ടി എ യും തമ്മിലുള്ള സ്വരച്ചേര്‍ച്ച കുറവ് ചില വിശയത്തിലെങ്കിലും കല്ലു കടിയാവുന്നുണ്ട് എന്നത് ഈ അവസരത്തില്‍ പറയാതെ വയ്യ.  ഏതാണ്ട് ആയിരത്തി ഒരു നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി നാല്‍‌പതോളം ജീവനക്കാരുണ്ട്. പുല്ലാര മുതല്‍ മൊറയൂര്‍ വരെയുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളെ കൊണ്ട് വരാനായി സ്കൂള്‍ വക നാല് വാഹനങ്ങള്‍ ഉണ്ട്.
കായിക താരങ്ങള്‍
                 കായിക മേളയില്‍ സ്കൂളിനെ നയിക്കാന്‍ ബീഹാര്‍ സ്വദേശിയും സ്‌കൂള്‍ ലീഡറുമായ ആഷിക് കമാലിന്റെ നേത്രത്ത്വത്തില്‍ ശക്തമായ ടീം ഗ്രൌണ്ടിലിറങ്ങുമ്പോള്‍ ശാസ്ത്ര മേളയില്‍ ഫര്‍ഷാദ്,ശഹാന ഷിറിന്‍ റമീഷാ ഷിറിന്‍ ജംഷിയ ഷിറിന്‍ തുടങ്ങിയവരുടെ നേത്രത്ത്വത്തില്‍ അറുപതംഗ ഗ്രൂപ്പ് തന്നെയുണ്ട്. ഗാന്ധി ദര്‍ശന്‍ കലാമത്സരങ്ങളില്‍ റമീഷ, രഞ്ജിമ, സുഹൈര്‍ , അക്ഷയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്ല ഒരു കലാ സംഘവും രംഗത്തുണ്ട്.
ശാസ്ത്രമേള എല്‍ പി
   വിവിധ മേഖലകളില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ അദ്ധ്യാപക,അദ്ധ്യാപികമാരായ നജീബ്,ശ്രീജിത്,ഉമ്മര്‍ അബ്ദുല്‍ അസീസ്, നിഷാദ്, മുഹമ്മദ് അഫ്‌സല്‍ ,അബ്ദൂല്‍ സലിം,ബിന്ദു,ഉഷ,വത്സല,ഹഫ്‌സ് തുടങ്ങിയവരുടെ കീഴില്‍ മുഴുവന്‍ സ്റ്റാഫും കര്‍മോത്സിതരായി പ്രവര്‍ത്തിക്കുന്നു . പി ടി എ പ്രസിഡന്റ് സി ഹംസയും വൈസ് പ്രസിഡന്റ് കെ.എം.ശാകിറും മാനേജ്മെന്റ് പ്രതിനിധിയായ വി.കുഞ്ഞിമാനും ഇവര്‍ക്കെല്ലാം പിന്തുണയുമായി മുന്നില്‍ നിന്നു നേതൃത്വം നല്‍കുമ്പോള്‍ മോങ്ങം എ.എം.യു.പി സ്‌കൂളിന്റെ വിജയ രഥപ്രയാണം ഉയരങ്ങള്‍ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്.  (കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോഗ്യാലറി സന്ദര്‍ശിക്കുക)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment