വിദേശ മദ്യ വില്‍പ്പന രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍
മോങ്ങം:അനധികൃത വിദേശ മദ്യ വില്‍പ്പന കേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ റൈഡില്‍ രണ്ട് പേര്‍ അറസ്റ്റിലായി.ഇവിടെ സുലഭമായി വിദേശ മദ്യം ലഭിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന്‍ റൈഡ് നടത്തിയ എക്സൈസ് സംഘം വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ച്മണിയോടെ മോങ്ങം പള്ളിക്കുളത്തിനടുത്തുള്ള വില്‍പ്പന കേന്ദ്രത്തില്‍ നിന്നു മോങ്ങം ചെറുപുത്തൂര്‍ സ്വദേശി ചക്കിട്ട് കണ്ടി കാരിക്കുട്ടി സഹായിയായ ഒരു തമിഴ്‌നാട്ടുക്കാരന്‍ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി ഇവര്‍ പള്ളികുളത്തിന്റെ പരിസരം കേന്ദ്രീകരിച്ചു അനധികൃത മദ്യവില്‍പ്പന നടത്തുന്നതായി പരിസര പ്രദേശത്തുള്ള കച്ചവടക്കാര്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സി” നോടു പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ഇവിടെ വില്‍‌പ്പന സജീവമായിരുന്നതായും ആരോപണമുണ്ട്. നാല് ലിറ്റര്‍ വിദേശമദ്യം ഇവരില്‍ നിന്നു പിടിച്ചെടുത്തു.അനതികൃത മദ്യ വില്‍പ്പനയെ കുറിച്ച് പരാതി ലഭിച്ച ഉടനെ തന്നെ നടപടി എടുത്തുട്ടുണ്ടെന്നു എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.ഹരിദാസ് എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു.പ്രതിയെ ജമ്യത്തില്‍ വിട്ടു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment