ജിദ്ദയില്‍ കനത്ത മഴ

ഷാജഹാന്‍ മോങ്ങം
ജിദ്ദ: ജിദ്ദയില്‍ ഇന്ന് കനത്ത മഴ ലഭിച്ചു. ഇന്നു കാലത്ത് മുതലെ കറുത്തിരുണ്ട് കാര്‍മേഘങ്ങള്‍ മൂടിയ അന്തരീക്ഷമായിരുന്നു. പത്ത് മണിയോടെ ചിന്നം പിന്നം തുള്ളികളിട്ട് തുടങ്ങിയ മഴ പതിനൊന്നു മണിയോടെ ശക്തമായ ഇടിയും മിന്നലോടെയും തന്നെ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങി. ഏതാണ്ട് ഒന്നര മണിക്കുറോളം നീണ്ട ശക്തമായ മഴ കാരണം റോഡുകളിലാകെ വെള്ളം തളം കെട്ടി നില്‍ക്കുകയാണ്. പല റോഡുകളിലും സിഗ്‌നല്‍ സംവിധാനം താറുമാറായത് ഗതാഗത സ്തംഭനത്തിനിടയാക്കി. ബവാദി നുസ്‌ഹ മര്‍വ്വ സഫ സാമിര്‍ മനാര്‍ മുഹമ്മദിയ്യ എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ ശക്തമാ‍യ മഴ ലഭിച്ചപ്പോള്‍ ശറഫിയ്യ ബാബ് മക്ക ബലദ് ഭാഗങ്ങളില്‍ താരതമ്യേനെ കുറവായിരുന്നു.  മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ നേരത്തെ വിട്ടിരുന്നു. ഇടിമിന്നല്‍ കാരണം ഇന്റര്‍നെറ്റ് ബന്ധം താല്‍കാലികമായി നഷ്ടപെട്ടതിനാല്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ” പ്രവര്‍ത്തനം കുറെ സമയം നിര്‍ത്തിവെക്കേണ്ടതായി വന്നു.
         കഴിഞ്ഞ വര്‍ഷം ഇതു പോലൊരു മഴക്ക് ജിദ്ദയെ പിടിച്ചുലച്ച പ്രളയ ദുരന്തം ഉണ്ടായതിനാല്‍ സ്വദേശികളും വിദേശികളും പലരും അല്‍പ്പം ഭീതിയോടെയാണ് മഴയുടെ വരവിനെ നോക്കി കണ്ടത്. എന്നാല്‍ ചെറിയ റോഡപകടങ്ങളൊഴിച്ച് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment