വിജയ ദിനം ആഘോഷിച്ചു

സ്വന്തം ലേഖകന്‍
            മോങ്ങം:മോങ്ങം എ എ യു പി സ്‌കൂള്‍ ഇന്നലെ വിക്ടറി ദിനം കൊണ്ടാടി.സബ് ജില്ലാ തലത്തില്‍ ശാസ്ത്രമേള,സ്പോട്സ്,ഗാന്ധി ദര്‍ശന്‍ കലാമേള എന്നിവയില്‍ ചാമ്പ്യന്‍‌മാരായതിന്റെ ആഘോഷലഹരിയില്‍ കുട്ടികള്‍ മതി മറന്ന് ആഘോഷിച്ചു.

വ്യാപാരി വ്യവസായി ഏകോപന സിമതി മധുരം നല്‍കുന്നതിനു
പ്രസിഡന്റ് സി.ഫസലുല്‍ ഹഖ് നേതൃത്വം നല്‍കുന്നു
 
       രാവിലെ പതിനൊന്ന് മണിക്ക് സ്‌കൂള്‍ പരിസരത്ത് നിന്നു ആരംഭിച്ച പ്രകടനം ശിങ്കാരി മേളത്തിന്റെ അകമ്പടിയോടുകൂടി പ്രതിഭകളെ ആനയിച്ച് മോങ്ങം അങ്ങാടിയില്‍ പ്രദക്ഷിണം ചെയ്ത പ്രകടനത്തിന് വ്യാപാരി വ്യവസായ ഏകോപന സമിതി മോങ്ങം യൂനിറ്റ് മധുരം നല്‍കി സ്വീകരിച്ചു.ശാസ്ത്രമേള,കായികം,ഗാന്ധി ദര്‍ശര്‍ എന്നീ മൂന്ന് വിഭാഗവും വിത്യസ്ത ബാനറുകളിലാണ് പ്രകടനത്തില്‍ അണി നിരന്നത്.പന്ത്രണ്ടെ പതിനഞ്ചോടെ പ്രകടനം സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുമോദന ച്ചടങ്ങില്‍ മോങ്ങത്തെ പ്രമുക ജ്വല്ലറി ഗ്ലോബല്‍ ഗോള്‍ഡും ദര്‍ശന ക്ലബ്ബും പ്രതിഭകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
                             അനുമോദന യോഗത്തില്‍ പി ടി എ പ്രസിഡന്റ് സി ഹംസ വൈസ് പ്രസിഡന്റ് കെ എം ഷാക്കിര്‍ മാനേജ്മെന്റ് പ്രതിനിധി വി കുഞ്ഞിമാന്‍ അദ്ധ്യാപിക-അദ്ധ്യാപകന്മാരും മറ്റു സ്റ്റാഫ് അംഗങ്ങളും പരിപാടിയില്‍ സന്നിഹിതരായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോഗ്യാലറി സന്ദര്‍ശിക്കുക) 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment