യൂത്ത് ലീഗ് മദ്യ ഷാപ്പ് മാര്‍ച്ച്

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
                 മൊറയൂര്‍ :  മദ്യ ദുരന്തം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചിട്ട മദ്യ ഷാപ്പുകളില്‍ മൊറയൂര്‍ കള്ള് ഷാപ്പ് മാത്രം രണ്ട് ദിവസമായി തുറന്ന്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രതിക്ഷേതിച്ച് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മൊറയൂര്‍ കള്ളു ഷാപ്പിലേക്ക് മാര്‍ച്ച് നടത്തി. വാലഞ്ചേരിയില്‍ നിന്നു ആരംഭിച്ച പ്രകടനം കള്ളുഷാപ്പ് പരിസരത്ത് എസ്.ഐ.ഹനീഫയുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.
                        ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും തുറക്കുമ്പോള്‍ മാത്രമെ മൊറയൂര്‍ പഞ്ചായത്തിലെ ഷാപ്പുകളും തുറക്കാന്‍ അനുവദിക്കുകയൊള്ളൂ വെന്ന് തുടര്‍ന്ന് നടന്ന ധര്‍ണ ഉത്ഘാടനം ചെയ്‌ത  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ പ്രഖാപിച്ചു. സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ഈ മദ്യഷാപ്പ് നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തുടര്‍ന്ന് പ്രസംഗിച്ച നേതാക്കള്‍ ആരോപിച്ചു.
                         പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീര്‍ മാസ്റ്റ്‌ര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ്,നാണി,എസ്.ടി.യു നേതാവ് കമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷിഹാബ് മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി.ബാസിത്ത് നന്ദിയും പറഞ്ഞു. കള്ളു ഷാപ്പ് താല്‍കാലികമായി വീണ്ടും അടച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment