ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


കെ.എം.ഫൈസല്‍
മോങ്ങം:മോങ്ങം ചെറുപുത്തൂര്‍ റോഡ് ജംഗ്ഷനില്‍ ഇന്നലെ രാത്രി ഒമ്പതെ മുപ്പതിന്ന് കൊട്ട ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. വാഴപ്പഴം ഇറക്കി കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന കൊട്ട ജീപ്പും കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന വി.ഐ. സുലൈമാന്‍ എന്നയാളുടെ ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ സുലൈമാനെ മലബാര്‍ ഹൊസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇതൊരു സ്ഥിരം അപകട മേഖലയായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഇതേ ജംഗ്ഷനില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. അവര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹില്‍ടോപ്പ് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുടെ അമിത വേഗതയും അജ്മല്‍ ഹൊസ്പിറ്റലിനടുത്തുള്ള വളവും അപകട കാരണമാകുമ്പോള്‍ ഓട്ടോയും ബൈക്കും സിഗ്നല്‍ നല്‍കാതെ പെട്ടന്ന് ചെറുപുത്തൂര്‍ റോഡിലേക്ക് തിരിയുന്നത് അപകടത്തിന്റെ മറ്റൊരു പ്രധാനകാരണമാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment