ഓട്ടോ ടാക്സി പണി മുടക്ക്

കെ.എം.ഫൈസല്‍

സമരം കാരണം ഒഴിഞ് കിടക്കുന്ന
 മോങ്ങം ഓട്ടോസ്റ്റാന്റ്
ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. എസ് ടി യു,സി.ഐ.ടി.യു തുടങ്ങിയ തൊഴിലാളി സഘടനകളുടെ ആഹ്വാന പ്രകാരം ഇന്ന്  ഓട്ടോ ടാക്സി സൂചനാ പണിമുടക്ക് നടത്തും.ആഗസ്ത് 13 ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക, ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ വാഹനങ്ങള്‍ നിരത്തിലിറക്കെരുതെന്ന് മോങ്ങത്തെ ഓട്ടോതൊഴിലാളി യൂണിയന്‍ അണികളോട് ആവശ്യപ്പെട്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment