കേരളോത്സവം എന്‍.വൈ.സി ചാമ്പ്യന്മാര്‍

ഉസ്‌മാന്‍ മൂച്ചിക്കുണ്ടില്‍
മൊറയൂര്‍ വി.ച്ച്.എം ഹെയര്‍ സ്കന്ററി സ്കൂള്‍ മൈതാനിയില്‍ നടന്ന പഞ്ചായത്ത് കേരളോല്‍ത്സവത്തില്‍ 82 പൊയിന്റുകള്‍ നേടി എന്‍ വൈ സി നരവത്ത് ഓവറോള്‍ ചാമ്പ്യന്മാരായി.49 പോയിന്റൂമായി മൊറയൂര്‍ കോസ്‌മോ പൊളിറ്റന്‍സ് രണ്ടാം സ്ഥാനവും, 47 പോയിന്റുമായി വിന്‍‌വേ മോങ്ങം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ എന്‍ വൈ സി നരവത്തും സീനിയര്‍ വിഭാഗത്തില്‍ വിന്‍‌വേ മോങ്ങവും കൂടുതല്‍ പോയിന്റ് നേടി. ഏറ്റവും നല്ല അത്‌ലറ്റുകളായി ജൂനിയര്‍ വിഭാഗത്തില്‍ എന്‍ വൈ സി നരവത്തിന്റെ താരം സവാദും സീനിയര്‍ വിഭാഗത്തില്‍ മൊറയൂര്‍ കോസ്‌മോ പൊളിറ്റന്‍സിലെ സലീമും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി.
                                                                                         രാവിലെ മൊറയുര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബി.സകീന ഫ്ലാഗോഫ് ചെയ്‌തതോടെ ആരംഭിച്ച മത്സരങ്ങള്‍ വെകിട്ട് ആറ് മണിയോടെ സമാപിച്ചു. സമാപന പരിപാടിയില്‍ വാര്‍ഡ് മെംബര്‍ കാളങ്ങാടന്‍ റഷീദ് സമ്മാന വിതരണം ചെയ്‌തു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിഞ്ചോളം ക്ലബ്ബുകള്‍ മാറ്റുരച്ച അത്യന്തം വാശിയേറിയ മത്സരങ്ങള്‍ എല്ലാം തികച്ചും സമാധാനപരമായി തന്നെ നടത്താന്‍ സാധിച്ചതില്‍ സഘാടകര്‍ എന്ന നിലയില്‍ അഭിമാനമുണ്ടെന്നും വിജയത്തിനായി സഹകരിച്ച എല്ലാവരോടും കൃതഞത രേഖപെടുത്തുന്നതായും കേരളോത്സവ സഘാടകരായ മൊറയൂര്‍ കോസ്‌മോ പൊളിറ്റന്‍സിന്റെ സെക്രട്ടറി റഹീം “എന്റെ മോങ്ങം ന്യൂസ് ബോക്സ്”നോട് പറഞ്ഞു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment