വിജയ കുതിപ്പില്‍ ജാബിര്‍


സ്പോര്‍ട്സ് ലേഖകന്‍
ജാബിര്‍ ഇനി ജില്ലയിലേക്ക്. അറവങ്കര ഗവ: ഹെയര്‍ സെകന്ററി സ്‌കൂള്‍ ഗ്രൌണ്ടില്‍ നടന്ന ബ്ലോക്ക്തല കേരളോത്സവ കായിക മത്സരത്തില്‍ നാന്നൂറ് മീറ്ററില്‍ ഒന്നാം സ്ഥാനം നേടി ജാബിര്‍ മൊറയൂര്‍ പഞ്ചായത്തിന്റെ അഭിമാനമായി മാറി. തുടര്‍ന്ന് നടന്ന മുവ്വായിരം മീറ്ററില്‍ മൂന്നാം സ്ഥാനവും റിലേ മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയത് മോങ്ങം തടപ്പറമ്പ് സ്വദേശിയായ ഈ വിദ്ദ്യാത്ഥിയുടെ കഠിന പ്രയത്നം കൊണ്ട് മാത്രമാണ്.
                   മൊറയൂര്‍ പഞ്ചായത്തിന്റെ കീഴില്‍ നടന്ന കേരളോത്സവത്തില്‍ മോങ്ങം ദര്‍ശന ക്ലബ്ബാണ് പ്ലസ് ടു കഴിഞ്ഞ് എകൌണ്ടിങ്ങിന് പഠിക്കുന്ന ഈ വിദ്യാര്‍ത്ഥിക്ക് ഓട്ടത്തിലേക്കുള്ള കവാടം തുറന്ന് കൊടുത്തത്. ഈ മത്സരത്തില്‍ ദര്‍ശന ക്ലബ്ബിനു വേണ്ടി ട്രാക്കിലിറങ്ങിയ ജാബിര്‍ ആയിരത്തി അഞ്ഞൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും ഇരുനൂറും നാനൂറും മീറ്റര്‍ മത്സരങ്ങളില്‍ മൂന്നാം സ്ഥാനവും നേടിയാണ് ബ്ലോക്ക്തലത്തില്‍ മത്സരിക്കാന്‍ എത്തിയത്. ഇനി ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ജബിറെന്ന ഈ യുവ പ്രതിഭ.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment