ജാബിര്‍ ഇനി സംസ്ഥാനത്തേക്ക്


സ്‌പോട്സ് ലേഖകന്‍
മലപ്പുറം: എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തില്‍ നടന്ന മലപ്പുറം ജില്ലാ കേരളോത്സവത്തില്‍ നാന്നൂറ് മീറ്ററില്‍ മത്സരത്തിനു ഇറങ്ങിയ മോങ്ങത്തിന്റെ അഭിമാന താരം ജാബിര്‍ തടപറമ്പ് രണ്ടാം സ്ഥാനം നേടി വിജയിച്ച് സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി.
      പടി പടിയായി ഉയരങ്ങള്‍ കീഴടക്കിയ ജാബിര്‍ ദര്‍ശന ക്ലബ്ബിന്റെ അത്‌ലറ്റായി മോറയൂര്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചാണ് അരങ്ങേറ്റം കുറിച്ചത്.  തുടര്‍ന്ന് അറവങ്കരയില്‍ വെച്ച് നടന്ന ബ്ലോക്ക് തല മത്സരങ്ങളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ജാബിര്‍ ജില്ലാ തലത്തിലും ഇപ്പോള്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരികുകയാണ്. ഇനി മലപ്പുറം ജില്ലയെ പ്രധിനിതീകരിച്ച് ജാബിര്‍ സംസ്ഥാന കേരളോത്സവത്തിന്റെ ട്രാക്കില്‍ നാന്നൂറ് മീറ്ററില്‍ കുതിപ്പിനൊരുങ്ങുമ്പോള്‍ നമുക്കു അഭിമാനിക്കാം മോങ്ങത്തിന്റെ ഈ പുത്രന്‍ നമ്മുടെ ജില്ലയെ പ്രതിനിധീകരിക്കുന്നു എന്ന ഒറ്റകാരണത്താല്‍ .

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment