അശ്രദ്ധ കുട്ടികളുടെ വിദേശയാത്ര മുടങ്ങിസ്റ്റാഫ് റിപ്പോര്‍ട്ടര്‍
                           മോങ്ങം: ഉത്തരവാധിത്തപെട്ടവരുടെ അശ്രദ്ധകാരണം കുട്ടികളുടെ വിദേശയാത്ര മുടങ്ങി. പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതറിയാതെ മാതാവിനൊപ്പം യാത്രക്ക് തയ്യാറായി കരിപ്പൂര്‍ വിമാന താവളത്തിലെത്തിയ മോങ്ങം പനപ്പടിക്കല്‍ അഷ്‌റഫിന്റെ കുട്ടികളായ അബിയും ഹിബയുമാണ് യാത്ര ചെയ്യാനാവാതെ മടങ്ങിയത്.
                 പാസ്‌പോര്‍ട്ട് കൈവശം വെച്ചിരുന്ന മാതവോ ടിക്കറ്റ് വില്‍‌പ്പന നടത്തിയ മഞ്ചേരിയിലെ ജിദ്ദാ ട്രാവല്‍‌സുകാരോ ശ്രദ്ധിക്കാത്തതാണ് ഈ കുട്ടികളുടെ യാത്രമുടങ്ങാനുള്ള കാരണം. ജിദ്ദയില്‍ പിതാവിനോടൊപ്പം താമസിക്കുന്ന ഇവര്‍ അവധി കഴിഞ്ഞു മടങ്ങുകയായിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കി അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരെ ജിദ്ദയിലേക്കയക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
               

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment