ബൈക്കും കാറും കൂട്ടിയിടിച്ചു വിദ്യാര്‍ഥി മരിച്ചു


സലാം കൂനേങ്ങല്‍
        മലപ്പുറം: കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായിരുന്ന വിദ്യാര്‍ഥി മരിച്ചു. മോങ്ങം തടപറമ്പില്‍ താമസിക്കുന്നു കൊടക്കാട് മണ്ണിങ്ങപറ്റ കുഞ്ഞാലിയുടെ മകന്‍ ഹഫീന്‍ (14)  ഞായറാഴ്ച്ച രാത്രി പത്ത് മണിക്ക് ഉണ്ടായ അപകടത്തില്‍ മരണപെട്ടത്. കൂടെ യാത്ര ചെയ്‌തിരുന്ന തടപറമ്പ് പൂളക്കുന്നന്‍ അലവിയുടെ മകന്‍ ഇര്‍ഷാദ് നിസ്സാര പരിക്കുകളോടെ മലപ്പുറത്തെ സ്വകാര്യ ആ‍ശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കോണോം‌പാറക്കും എം.ബി.ഹോസ്‌പിറ്റലനും ഇടയിലുള്ള വളവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മലപ്പുറം കോട്ടകുന്നില്‍ നിന്നും ക്രാഫ്‌‌റ്റ് മേള കണ്ട് മോങ്ങത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
          സൗദിയില്‍ യന്‍‌മ്പോയില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്ന ഹഫീന്‍ ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാണ്. അത്താണിക്കല്‍ എം.ഐ.സി.സ്‌കൂലില്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്. മാതാവ് സൈനബ ഫായിസ്, ഫര്‍സാന എന്നിവര്‍ സഹോദരങ്ങളാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment