ലൈബ്രറി കൗണ്‍സില്‍ ക്വിസ് ദില്‍‌ഷാദക്ക് ഒന്നാം സ്ഥാനം

കെ.എം.ഫൈസല്‍
എറണാകുളം: കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഏറ്റവും നന്നായി വായിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ മോങ്ങത്തെ ദില്‍ഷാദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.                                                         
       നവമ്പര്‍ 27.28.29 തിയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് നടന്ന മത്സരത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച ദില്‍ഷാദ ഫാത്തിമ സംസ്ഥാനതല വായനാമത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി.  പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പ്പന ചെയ്‌ത വെങ്കല ശില്‍പ്പവും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും ഈ വര്‍ഷത്തെ എഴുത്തച്ചന്‍ പുരസ്‌കാരം നേടിയ പ്രൊഫസര്‍ എം.ലീലാവതിയില്‍ നിന്നും ഏറ്റുവാങ്ങി.                                                                                                                                  
       മോങ്ങം കൂനേങ്ങല്‍ സി.എം.അലിമാസ്റ്ററുടെയും സഫിയ്യ ടീച്ചറുടേയും മൂത്ത പുത്രിയായ ദില്‍ഷാദ ഫാത്തിമ പുല്ലാനൂര്‍ ഗവണ്മെന്റ് വെക്കേഷണല്‍ ഹെയര്‍ സെകന്ററി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment