രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും

ഉ‌സ്‌മാന്‍ മൂച്ചികുണ്ടില്‍
                മോങ്ങം: രണ്ടത്താണി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ കീഴില്‍ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും, ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നടന്നു. ഡിസംബര്‍ ഇരുപത്തിആറിനു ഞാറാഴ്ച്ച കാലത്ത് എട്ട് മണിക്ക് ക്ലുബ്ബ് ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ എം സി വീരാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. പുല്‍‌പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി സി അബ്ദുറഹ്‌മാന്‍ ഉത്ഘാടനം ചെയ്‌തു. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി മുരളീധരന്‍ , ഗ്രാമ പഞ്ചായത്ത് മെംബര്‍ പി കെ ഗിരീഷ്, ക്ലബ്ബ് പ്രസിഡന്റ് എം സി ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ തുടങ്ങിയര്‍ ആശംസകള്‍ നേര്‍ന്നു, സ്പോര്‍ട്സ് ക്ലുബ്ബ് സെക്രട്ടറി അന്‍വര്‍ സ്വാദിഖ് സ്വാഗതവും സ്‌പോര്‍ട്സ് കണ്‍വീണര്‍ എം സി അനീസ് നന്ദി പ്രകടനവും നടത്തി. തുടര്‍ന്ന് ഒമ്പത് മണിക്ക് ആരംഭിച്ച രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് പന്ത്രണ്ട് മണിക്ക് സമാപിച്ചു. ക്യാമ്പിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ , അബൂബക്കര്‍ , മുഹ്സിന്‍ , തുടങ്ങിയവര്‍ നേത്രത്വം നല്‍കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment