ജിദ്ദയില്‍ മഴ തുടരുന്നത്

ഷാജഹാന്‍ മോങ്ങം
ജിദ്ദ: ജിദ്ദയില്‍ ശക്തമായ മഴ രണ്ടാം ദിവസമായ ഇന്നും തുടരുന്നു. ഇന്നു രാവിലെ പത്ത് മണിമുതല്‍ പതിനൊന്ന് മണിവരെ പെയ്‌ത ശക്തമായ മഴയില്‍ പല സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നതിനാല്‍ ഗതാഗത കുരുക്കും അതോടൊപ്പം വാഹാനപകടങ്ങളും സംഭവിക്കുന്നുണ്ട്.വെള്ളം കയറി വഴിയില്‍ നില്‍ക്കുന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ ഒന്നും നിരത്തിലിറക്കാന്‍ കഴിയാതെ ജനങ്ങള്‍ പ്രയാസപെടുകയാണ്‍. വെള്ളത്തില്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങള്‍ എടുത്തു മാറ്റാന്‍ സിവില്‍ ഡിഫന്‍സും ട്രാഫിക്ക് പോലീസും സജീവമായി രംഗത്തുണ്ട്. അല്‍ സഫാ ഡിസ്ട്രിക്കില്‍ ഒരു കല്ല്യാണ മണ്ഡപം പൊളിഞ്ഞു വീണുവെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment