വളരെ സന്തോഷം പി.എം.കെ


സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മോങ്ങം: നീണ്ട പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അംഗീകാരം അനുവധിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ബിലാല്‍ ഇസ്ലാമിക് ട്രസ്റ്റ് സെക്രട്ടറി പി.എം.കെ ഫൈസി. തൊണ്ണൂറ്റി മൂന്നു മുതല്‍ യു.ഡി.എഫ്, എല്‍ .ഡി.എഫ് സര്‍ക്കാരുകളുടെ വിദ്യാസ മന്ത്രിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍ പി.ജെ.ജോസഫ്,നാലകത്ത് സൂപ്പി എന്നിവരെ പല തവണ നേരില്‍ കണ്ട് ആവശ്യപെട്ടിട്ടും തരാമെന്നു പറയുമെന്നല്ലാതെ ഇക്കാലമത്രയും അക്കാര്യത്തില്‍ തീരുമാനമായില്ലായിരുന്നു. പരിശോധന നടത്തിയ ഉദ്ധ്യോഗസ്ഥന്‍‌മാരൊക്കെ അംഗീകാരത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ട് എന്ന് പല പ്രവിശ്യം റിപ്പോര്‍ട്ട് നല്‍കിയിട്ടും മറ്റു ചില സമ്മര്‍ദ്ധങ്ങള്‍ കാരണം അത് ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. വൈകിയാണങ്കിലും നീതി ലഭിക്കുന്നതില്‍ സന്തോഷമുണ്ട് പി.എം.കെ കൂട്ടിചേര്‍ത്തു.                                                                                                                                                                                                                    ഇതിനകം എട്ട് ബാച്ച് എസ്.എസ്.എല്‍ .സി പരീക്ഷ ചട്ടിപറമ്പ്, പടപറമ്പ്,കക്കാട്,ഒഴുകൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മുന്‍‌കൂട്ടി രജിസ്റ്റര്‍ ചൈതു എഴുതി. എല്ലാ ബാ‍ച്ചിലും നൂറു ശതമാനം വിജയം കൈവരിക്കുകയും ചൈതു. സര്‍ക്കാര്‍ സഹകരണം ഇല്ലാതിരിന്നിട്ടും സ്ഥാപനം ഇത്രയും വര്‍ഷം സുഗമമായി മുന്നോട്ട് പോയത് മാനേജ്മെന്റിന്റെ ഇഛാശകതിയും എവിടെയും അനുവധിച്ചില്ലങ്കില്‍ കേരളത്തിനു പുറത്തു കൊണ്ട്പോയങ്കിലും പരീക്ഷ എഴുതിക്കും എന്ന തന്റേടവും സര്‍വ്വ ശക്തന്റെ അനുഗ്രഹവും കൊണ്ട് മാത്രമാണന്നും പി.എം.കെ പറഞ്ഞു. അക്കാദമിക്കലായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഉമ്മുല്‍ ഖുറാ സ്കൂളില്‍ നൂറ്റി നാല്‍‌പത് അഗതി അനാഥ കുട്ടികളെ ഭക്ഷണം,വസ്ത്രം,പുസ്തകം,മറ്റു സഹായങ്ങള്‍ എന്നിവ നല്‍കി പൂരണമായും ദത്തെടുത്തു പഠിപ്പിക്കുന്നെണ്ടും അതില്‍ നാല്‍‌പത്തിമൂന്നു കുട്ടികള്‍ പൂര്‍ണ്ണ അനാഥര്‍ ആണെന്നും സെക്രട്ടറി അറിയിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment