കള്ള് വില്‍‌പ്പന പഞ്ചായത്തില്‍ മുസ്ലിങ്ങള്‍ മുന്നില്‍

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍


മോങ്ങം :മൊറയൂര്‍ പഞ്ചായത്തില്‍ കള്ള് വില്‍പ്പനയില്‍ മദ്യം നിഷിദ്ധമായ മുസ്ലിം സമുദായമാണ് മുന്നില്‍ നില്‍ക്കുന്നതെന്നു കണ്ടെത്തല്‍ . മൊറയൂര്‍ കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ കൊണ്ടോട്ടി എസ് ഐ വിളിച്ച് ചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് ആ നെട്ടിപ്പിക്കുന്ന വിവരം പ്രദേശ വാസികള്‍ അറിയുന്നത്.
   ഷാപ്പില്‍ വില്‍പ്പന നടത്തുന്ന കള്ള് മൊറയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ നിന്ന് ശേഖരിക്കുന്നതാണെന്നും, വെളിയില്‍ നിന്ന് ഞങ്ങള്‍ കള്ള് കൊണ്ട് വരുന്നില്ല എന്നും അത് വില്‍‌പ്പന നടത്താന്‍ ഞങ്ങള്‍ക്ക് നിയമ പരമായ പരിരക്ഷ വേണമെന്ന വാദം ഷാപ്പുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായപ്പോള്‍ ഷാപ്പ് സമരത്തിന്‍ നേത്രത്വം കൊടുത്തിരുന്ന മുസ്ലിം യൂത്ത് ലീഗ് സംഘടനാ ലെവലില്‍ നടത്തിയ അന്വേഷണത്തില്‍ ആ വാദത്തില്‍ ചില വാസ്തവങ്ങള്‍ ഉളളതായി കണ്ടെത്തുകയായിരുന്നു.
    ഷാപ്പില്‍ ഉപയോഗിക്കുന്ന എഴുപത് ശതമാനത്തോളം കള്ള് പഞ്ചായത്ത്പരിധിയിലെ തെങ്ങുകളില്‍ നിന്ന് ശേഖരിക്കുന്നവയാണെന്നും അവയില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ പ്പെട്ടവരുടെ ഉടമസ്ഥയിലുള്ള തോട്ടങ്ങളാണെന്നും ആയിരുന്നു ആ കണ്ടെത്തെലുകള്‍ . ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ പള്ളി ഇമാമുകളോടും ഈ പ്രശ്നത്തില്‍ സമുദായങ്ങംഗളെ ബോധ വല്‍കരണം നടത്താന്‍ രേഖാമൂലം ആവശ്യപ്പെട്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment