മോങ്ങത്ത് ജനതാ ദള്‍ തിരിച്ച് വരുന്നു

സലാം.സി.കൂനേങ്ങല്‍
    മോങ്ങം: മഠത്തില്‍ മുഹമ്മത് ഹാജിയുടെ മരണ ശേഷം ഏറെക്കുറെ നിര്‍ജ്ജീവമായിരുന്ന മോങ്ങത്തെ ജനതാ ദള്‍ വീണ്ടും തിരുച്ച് വരവിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇതിനകം രണ്ട് കണ്‍വെന്‍ഷനുകള്‍ നടന്ന് കഴിഞ്ഞു. ആധുനിക സൌകര്യത്തോട് കൂടി മോങ്ങത്ത് സജ്ജീകരിച്ച പാര്‍ട്ടിയുടെ പുതിയ ഓഫീസ് ജനുവരി ആദ്യവാരത്തില്‍ ജനതാ ദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് ഉല്‍ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി ജനതാ ദളിന്റെ ഒരു വിപുലമായ കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്കു സ്റ്റാര്‍ ബില്‍ഡിങ്ങില്‍ ചേരുന്നതാണെന്നും ക‌ണ്‍‌വന്‍ഷനില്‍ പാര്‍ട്ടി നേതാക്കളായ മഠത്തില്‍ സാദിഖലി, നാലകത്ത് ഹസ്സയിന്‍ തുടങ്ങിയവര്‍  പങ്കെടുക്കുമെന്നും യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment