ഉമ്മുല്‍ ഖുറക്ക് അംഗീകാരം

കെ.എം.ഫൈസല്‍
തിരുവനന്തപുരം:മോങ്ങം ഉമ്മുല്‍ ഖുറാ സെക്കന്ററി സ്‌കൂളിനു അംഗീകാരം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.‘ഉമ്മുല്‍ ഖുറ’ക്ക് പുറമെ മോങ്ങത്തിന്റെ അയല്‍ പ്രദേശമാ‍യ തൃപ്പനച്ചി അല്‍ ഇര്‍ഷാദ് പബ്ലിക്ക് സ്‌കൂള്‍ അടക്കം മലബാറിലെ 40 സ്‌കൂളുകള്‍ക്ക് കൂടി അംഗീകാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാ‍നം വിശദീകരിക്കവെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലിം വിദ്യാഭ്യാസ പിന്നോക്ക പ്രദേശമായ മലബാര്‍ മേഖലയിലെ അണ്‍ ഐഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നമുസ്ലിം പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ഇത്രയും സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment