ബസ്സും ബൈക്കും കൂട്ടിയിടിച്ചു അഞ്ചു പേര്‍ക്ക് പരിക്കേറ്റു

യാസര്‍
മോങ്ങം: മോങ്ങത്ത് മിനിബസ്സും ബൈക്കും കൂട്ടിയിടിച്ചു അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ ഒഴുകൂര്‍ കണ്ണാടികുന്നുമുഹമ്മദിന്റെ മക്കള്‍ ജാസ്മിന്‍ ജാഫര്‍ എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലുംബൈക്ക് യാത്രക്കരായ പുഴിക്കാട്ടിരി തെക്കേതില്‍ ഹരി, ആര്‍ദ്ര, രമ്യ, എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മോങ്ങം ചെറുപുത്തൂര്‍ റോഡ് ജങ്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ചെരുപുത്തുര്‍ റോഡിലേക്കു പെട്ടന്ന് തിരിഞ്ഞതാണ് അപകട കാരണമെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment