മഹല്ല് കമ്മിറ്റികള്‍ സജീവമാകണം ഖലീല്‍ തങ്ങള്‍

ഫൈസല്‍ പാറമ്മല്‍

മോങ്ങം: മഹല്ല് കമ്മറ്റികള്‍ കേവലം പള്ളി പരിപാലനത്തിനും പാരമ്പര്യങ്ങളിലും ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന്റെ നാനാ വിധ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാനും പ്രയത്നിക്കണമെന്ന്‍ മോങ്ങം ഉമ്മുല്‍ ഖുറാ ജുമാമസ്ജിദ് ഖാളി ഇബ്രാഹീമുല്‍ ഖലീല്‍ തങ്ങള്‍ ആവശ്യപ്പെട്ടു. മോങ്ങം ഉമ്മുല്‍ ഖുറാ ജുമാമസ്ജിദ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
       കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മഹല്ല് ജമാഹത്തുകള്‍ ഉണ്ട്. മുന്‍‌കാലത്ത് മഹല്ലുകളുടെ നാനാ വിധ പുരോഗതിക്കും വ്യത്യസ്ഥ മതസമൂഹങ്ങളുടെ ക്ഷേമത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌കൈ എടുത്തിരുന്നു മഹല്ല് കമ്മറ്റികള്‍ .രാജ്യത്താകെ തിന്മകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്, മദ്യപാനവും വ്യഭിചാരവും ധാര്‍മിക ഛ്യുതിയും പുതിയ തലമുറയില്‍ അധികരിച്ചു വരുന്നു. മതനിശേദത്തിനും പാരമ്പര്യ നിരാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തിന്മയുടെ ശക്തികള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയെ അത്തരം ചിന്തയില്‍ നിന്നും പിന്തിരിപ്പിക്കേണ്ടതിന് മഹല്ല് കമ്മറ്റികള്‍ തീര്‍ച്ചയായും ഇത്തരം കാര്യങ്ങളില്‍ സജീവമായി പങ്കുവഹിക്കണ്മെന്നു തങ്ങള്‍ അഭ്യര്‍ത്തിച്ചു.
          മോങ്ങത്ത് മഹല്ല് സംവിധാനം വളര്‍ത്തി കൊണ്ട് വരാന്‍ വളരെ ത്യാഗം സഹിച്ച ബങ്കാളത്തു പോക്കര്‍ ഹാജി, സി.കെ.മുഹമ്മദ് ഹാജി, കെ.മാനുഹാജി, ഉണ്ണിഹസ്സന്‍ മുസ്ലിയാര്‍ , ബി.ഉണ്ണി മൊയ്ദീന്‍ ഹാജി, ചെറാട്ട് മമ്മദ് ഹാജി, മഠത്തില്‍ മമ്മദ് ഹാജി, കാളിയമ്പാവില്‍ മുഹമ്മദ് കുട്ടി ഹാജി, യു.പി.മൊയ്ദീന്‍ മുസ്ലിയാര്‍ , മറ്റത്തൂര്‍ അലവികുട്ടി മാസ്റ്റര്‍ , വളപ്പില്‍ അലവികുട്ടി, പൂന്തല മൊയ്ദീന്‍ തുടങ്ങിയവരെ പ്രതേകം അനുസ്മരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെ‌യ്‌തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment