മദ്യത്തിനെതിരെ ഇമാമുമാര്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
    മോങ്ങം: മദ്യം നിശിദ്ദമാക്കിയ ഒരു സമുദായത്തിന്റെ അനുയായികള്‍ മദ്യം ഉപയോഗിക്കുന്നതിനെതിരെയും അവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ കള്ള് ചെത്താന്‍ കൊടുക്കുന്നതിനെതിരെയും മോങ്ങത്തെ മൂന്ന് പള്ളികളിലും ഇമാമുമാര്‍ അതിശക്തമായ ഭാഷയില്‍ രംഗത്ത് വന്നു. നാട്ടിലെ മുസ്ലിം സമുദായത്തിന്റെ  ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ കള്ള് ചെത്താന്‍ കൊടുക്കുന്നതായുള്ള കണ്ടത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ വിശയം ഇന്നലെ പള്ളികളില്‍ സജീവ ചര്‍ച്ചക്ക് വിശയീ‍ഭവിച്ചത്. ഇത്തരം സംഭവങ്ങള്‍ സമുദായത്തിനും നാടിനും അപമാനകരമാണെന്നും അനിസ്ലാമികമായ ഇത്തരം പ്രവണതകളെ ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇന്നലെ ജുമുആ ഖുതുബകളിലും ശേഷം നടന്ന ഉല്‍ബോധന പ്രസംഗംങ്ങളിലും പള്ളി ഇമാമുമാര്‍ വ്യക്തമാക്കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment