ക്ലബ്ബുകളുടെ അനാസ്ഥ മൊറയൂര്‍ പഞ്ചായത്ത് പിറകോട്ടടിച്ചു

സ്പോര്‍ട്സ് ലേഖകന്‍
    അറവങ്കര: മൊറയൂര്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചവര്‍ പങ്കെടുക്കാതിരുന്നത് ബ്ലോക്ക് തല കേരളോത്സവത്തില്‍ മൊറയൂര്‍ പഞ്ചായത്തിനെ പിറകോട്ടടുപ്പിച്ചു. ബ്ലോക്ക് തല മത്സരത്തില്‍ തൊട്ടടുത്ത പഞ്ചായത്തായ പൂക്കോട്ടൂര്‍ മെഡലുക നേടി ബഹുദൂരം മുന്നേറിയപ്പോള്‍ മത്സരിക്കാന്‍ താരങ്ങളില്ലാതെ കാഴ്ച്ചക്കാരാകേണ്ട അവസ്ഥയിലായിരുന്നു മൊറയൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് തല മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മോങ്ങം വിന്‍വേ ക്ലബ്ബിന്റെ ഒട്ടു മിക്ക താരങ്ങളും ബ്ലോക്ക് തല മത്സരത്തിനെത്തിയില്ല. ഇതേ അവസ്ഥ തന്നെയായിരുന്നു പഞ്ചായത്തിലെ മറ്റു ക്ലബ്ബ്കളുടേതും.
   ബ്ലോക്കിലെ പഞ്ചാത്തുകളായ പൊന്മള,കോഡൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഞ്ചായത്ത് മെമ്പെര്‍മാരുടെ നേത്രത്വത്തില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെയും ഐക്യത്തോടെയും മേളക്കെത്തിയപ്പോള്‍ നമ്മുടെ പഞ്ചായത്തില്‍ നിന്നു ക്ലബ്ബുകളുമയി കോ‌-ഓഡിനേറ്റ് ചെയ്‌ത് കായികതാരങ്ങളെ മത്സരത്തിനു ഇറക്കുന്നതിനു പഞ്ചായത്ത് ഭാരവാഹികളും വേണ്ടത്ര താല്‍‌പര്യം കാണിച്ചില്ല എന്ന ആക്ഷേപം ഉണ്ട്.
   കേവലം സര്‍ട്ടിഫിക്കറ്റ് നേടുക എന്നതിലുപരി നാടിന്റെ അഭിമാനമായി മാറേണ്ട ഇത്തരം മേളകളില്‍ ക്ലബ്ബുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങളില്‍ ക്ലബ്ബുകളുമായി ബന്ധപെട്ട് അവരെ ഊര്‍ജ്ജസ്വലരാക്കാനുള്ള ഒരു സ്ഥിരം സംവിധാനം പഞ്ചായത്ത് തലതത്തില്‍ ഉണ്ടാവേണ്ടതുണ്ട്. എങ്കിലേ കലാ കായിക രംഗങ്ങളില്‍ പിറകോട്ടടി തുടരുന്ന മൊറയൂര്‍ പഞ്ചായത്ത് രക്ഷപെടുകയൊള്ളൂ.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment