യുവാവിനു വെട്ടേറ്റു

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
മോങ്ങം: നെച്ചിതടത്തില്‍ വഴി തര്‍ക്കവു മായി ബന്ധെപെട്ട് ഇന്ന് മോങ്ങം കിഴക്കേതലയില്‍ ഉണ്ടായ അടിപിടിയില്‍ മോങ്ങം ടി.പി.റഷീദ് എന്ന കുഞ്ഞിപ്പാക്ക് വെട്ടേറ്റു. ഇന്നു ഉച്ചക്ക് രണ്ട് മണിക്കു സി.കുട്ടിയുടെ ബ്രോക്കര്‍ ഓഫീസിനു സമീപമാണ് സംഭവം നടന്നത്. പുത്തന്‍പുരക്കല്‍ ആലികുട്ടിയും പാടുകണ്ണി കുഞ്ഞാമന്റെ മകന്‍ വേലായുധനുമാണ് റഷീദിനെ വെട്ടിയത്.മാസങ്ങളോളമായി നീറി പുകയുന്ന നെച്ചിതടത്തില്‍ വഴി പ്രശ്നവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് റവന്യൂ ഉദ്ധ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആലിക്കുട്ടിയും ടി.പി.റഷീദും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്നത്തെ സംഭവവും ഉണ്ടായയത്. തലക്ക് ചെവിക്കു മുകളിയായി വെട്ടേറ്റ റഷീദിനു രക്തം കുറെ വാര്‍ന്ന് പോയെങ്കിലും പരിക്ക് ഗുരുതരമല്ല. സ്വകാര്യ ആശുപത്രിയില്‍ നിന്നു പ്രാധമിക ചികിത്സക്ക് ശേഷം റഷീദിനെ വീട്ടിലേക്ക് കൊണ്ട് പോയി.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment