മൂടാതെ ഓടുന്ന ടിപ്പറുകള്‍ മുഖം പൊത്തി നില്‍ക്കുന്ന നാട്ടുകാര്‍

ഫിറോസ് കോടാലി
മോങ്ങം: കഴിഞ്ഞ മൂന്നാല് ദിവസമായി മോങ്ങം അങ്ങാടിയിലൂടെ ടിപ്പര്‍ ലോറി പൊടി പറത്തി മരണപ്പാച്ചില്‍ നടത്തുന്നത് നാട്ടുക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാ‍ക്കുന്നു. ടിപ്പറുകളും ലോറികളും മറ്റും മണ്ണ് കൊണ്ട് പോവണമെങ്കില്‍ ടാര്‍ പായ കൊണ്ട് മൂടി ഇടണം എന്നാണ് നിയമം എന്നാല്‍ അടുത്തടുത്ത പ്രദേശത്തേക്ക് കൊണ്ട് പോവുന്നതിനാലണത്രെ ടിപ്പറുകള്‍ മണ്ണ് മൂടാതെയാണ് സര്‍വ്വീസ് നടത്തുന്നത്. ഇതു മൂലം മോങ്ങം അങ്ങാടിയില്‍ പൊടിശല്ല്യം രൂക്ഷമായതിനാല്‍ വഴിയത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകല്‍ ഉണ്ടാവുന്നുണ്ട്. പലര്‍ക്കും തുമ്മലും കണ്ണ് ചുവക്കലും അനുഭവ പെടുന്നുണ്ട്. കടകളില്‍ വില്‍‌പ്പനക്കു വെച്ച സാധനങ്ങള്‍ എല്ലാം പൊടി പാറി കേട് വരികയണെന്ന് കച്ചവടക്കാര്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പ്പറഞ്ഞു.  
  അടുത്തേക്കായാലും അകലത്തേക്കായാലും മണ്ണ് മൂടി കൊണ്ട് പോവണം എന്ന് നിബന്ധനയെങ്കിലും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ടിപ്പറുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഏതാണ്ട് പത്തു മിനുട്ടിനിടയില്‍ ഒരു ടിപ്പര്‍ എന്ന കണക്കിനു കഴിഞ്ഞ നാലഞ്ച് ദിവസമായി ടിപ്പറുകള്‍ ഇതിലെ ഈ പൊടി പാറ്റല്‍ സര്‍വ്വീസ് തുടരുന്നുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment