കട കുത്തിത്തുറന്ന്‍ മോഷണം

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
മോങ്ങം:മോങ്ങത്ത് വീണ്ടും മോഷണം തുടര്‍കഥയകുന്നു. അരിമ്പ്ര റോഡിലെ പാറമ്മല്‍ ബില്‍ഡിങ്ങില്‍ കട കുത്തിത്തുറന്നാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പഴയ സ്വര്‍ണ്ണം വാങ്ങി സ്വര്‍ണം തങ്കം ചൈതു കൊടുക്കുന്ന ജോതീറാം സേട്ടിന്റെ കടയില്‍ നിന്നാണ് മോഷണം പോയത്. കടയുട പിന്‍വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയത്. സ്വര്‍ണവും വെള്ളിയുമടക്കം ഏതാണ്ട് എഴുപത്തയ്യായിരം രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്നു. ഏതാണ്ട് ഒരു മാസം മുന്‍പ് മോങ്ങത്ത് രണ്ട് വീടുകളില്‍ മോഷണവും ഒരു സ്ഥലത്ത് മോഷണ ശ്രമവും നടന്നിരുന്നു. ഇതു സംബന്ദിച്ചു പോലീസില്‍ പരാതി നല്‍കിയിരുന്നു വെങ്കിലും കാര്യമായ ഒരന്യേഷണമോ രാത്രികാല പെട്രോളിങ്ങോ ശക്തമാക്കാത്തതാണ് വീണ്ടും മോഷണങ്ങള്‍ തുടരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment