ബ്ലോക്ക്തല ഷട്ടില്‍ ടൂര്‍ണ്ണമെന്റ് മോറയൂര്‍ പഞ്ചായത്തിനു മൂന്നാം സ്ഥാനം

 എന്‍ രാജേന്ദ്രന്‍
അത്താണിക്കല്‍ : അത്താണിക്കലില്‍ വെച്ച് നടന്ന ബ്ലോക്ക്തലഷട്ടില്‍ ടൂര്‍ണമെന്റില്‍ മൊറയൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മോങ്ങം ദര്‍ശന ക്ലബ്ബ് പങ്കെടുത്തു മൂന്നാം സ്ഥാനം നേടി. പഞ്ചായത്തില്‍ നിരവധി ക്ലബ്ബുകള്‍ ഉണ്ടായിട്ടും ദര്‍ശനാ ക്ലബ്ബിനാണ് പഞ്ചായത്തിനെ പ്രധിനിതീകരിച്ച് ആ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതില്‍ അവര്‍ക്കഭിമനിക്കാം. ദര്‍ശന ക്ലബ്ബിന്റെ ഫ്ലെഡ്ലൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് ജേതാക്കളായ റഷീദ് പിയും, ജാഫര്‍ .കെയുമാണ് മൊറയൂര്‍ പഞ്ചായത്തിനെ പ്രധിനിതീകരിച്ച് കളത്തിലിറങ്ങിയത്.
  പലപഞ്ചായത്തും മികച്ച താരങ്ങളേയാണ് കളത്തിലിറക്കിയത്. എന്നാല്‍ നാടിനും പഞ്ചായത്തിനും അഭിമാനിക്കാവുന്ന തരത്തില്‍ വളരെ മികച്ച പ്രകടനമാണ് റഷീദും ജാഫറും കാഴ്ച്ച വെച്ചത്. ഒന്നാം സ്ഥാനം കോഡൂരിനും രണ്ടാം സ്ഥാനം പൊന്‍‌മളക്കുമാണ് ലഭിച്ചത്. എല്ലാ പഞ്ചായത്തുകളില്‍ നിന്നും പഞ്ചായത്ത് മെമ്പര്‍മാരടക്കം നിരവധി വാഹനങ്ങളുടെയും ആരാധകരുടെയും അകമ്പടിയോടുകൂടി അവരുടെ കളിക്കാരെ അനുഗമിച്ചപ്പോള്‍ മൊറയൂര്‍ പഞ്ചായത്തിന്റെ ചുണക്കുട്ടികളുടെ കളി കാണുവാനോ അവര്‍ക്ക് പ്രോത്സാഹനം നല്‍കുവാനോ പഞ്ചായത്തില്‍ നിന്നും ആരും എത്താത്തത് വളരെ നിരാശാജനകമായിരുന്നു.
       ഷട്ടില്‍ ടൂര്‍ണമെന്റ് കെ.മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉത്ഘാടനം ചെയ്‌തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment