ദര്‍ശന ക്ലബ്ബ് മെഡലുകള്‍ നല്‍കും


ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
        മോങ്ങം: കൊണ്ടോട്ടി സബ്‌ ജില്ലാ ശാസ്ത്ര മേളയിലും കായിക മേളയിലും ഗാന്ധി ദര്‍ശന്‍ കലാപരിപാടിയിലും മികച്ച ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി സബ് ജില്ലയിലെ ഏറ്റവും തിളക്കമേറിയ സ്കൂള്‍ ആയി മാറിയ മോങ്ങം എ.എം.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് മോങ്ങത്ത് ആഹ്ലാദ പ്രകടനം നടത്തും.രാവിലെ പത്ത് മണിക്കു സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിക്കുന്ന പ്രകടനം മോങ്ങം അങ്ങാടി ചുറ്റി 11.30നു സ്കൂളില്‍ തിരിച്ചെത്തും. ഉച്ചക്ക് 12 മണിയോടെ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്ത പെടുന്ന അനുമോദന യോഗത്തില്‍ വെച്ച് സ്പോര്‍ട്സ് ഗാന്ധി ദര്‍ശന്‍ കലാമേള ശാസ്ത്ര മേള എന്നിവയില്‍ കൊണ്ടോട്ടി സബ്‌ ജില്ലാതല മത്സരങ്ങളില്‍ മോങ്ങം സ്‌കൂളിനെ പ്രതിനിധീകരിച്ചു മികച്ച പ്രകടനം കാഴ്‌ച്ച വെച്ച 32 പ്രതിഭകള്‍ക്ക് മോങ്ങം ദര്‍ശന ക്ലബ്ബ് ഏര്‍പെടുത്തിയ സകീര്‍ കൂനേങ്ങല്‍ മെമ്മോറിയല്‍ മെഡലുകല്‍ വിതരണം ചെയ്യും. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment