ജനുവരി 15 പാലിയേറ്റിവ് ദിനം

സി.കെ.നജുമുദ്ദീന്‍
         മോങ്ങം:  ലോക പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 15നു  മോങ്ങം യുണിററി പാലിയേറ്റിവ് കെയര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാറാരോഗികള്‍ക്കും മരണാസന്നര്‍ക്കുമൊപ്പമുള്ള സാന്ത്വന ചികിത്സയുടെ ഈ കൂട്ടായ്‌മയില്‍ ജനകീയ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്  പെയിന്‍‌‌‌ആന്റ് പാലിയേറ്റിവ്‌സന്ദേശ‌ പ്രചരണത്തിനും ബോധവല്‍കരണത്തിനുമായി പൊതുജനങ്ങളെ സമീപിക്കുവാനും തീരുമാനിച്ചു.
           ഇതിന്റെ ഭാഗമായി പുല്പറ്റ, മൊറയൂര്‍ പഞ്ചായത്തുകളിലെ ഇരുപത്തി രണ്ട് സ്കൂളുകളില്‍ സന്ദേശ പ്രചാരണത്തിനും സംഭാവന ശേഖരിക്കുന്നതിനും വിദ്യാഭ്യാസ ഡയരക്‌ടരുടെ സര്‍ക്കുലറും അഭ്യര്‍ത്ഥന കത്തും നല്‍കും. വെള്ളിയാഴ്ച പള്ളികളില്‍ നോട്ടീസ് വിതരണം, ബക്കറ്റ് കളക്ഷന്‍ എന്നിവ നടത്താനും യുണിററി പാലിയേറ്റിവ് കെയര്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പ്രൊഫ. കെ. മുഹമ്മദ്‌ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മോങ്ങം യൂണിറ്റി പാലിയേറ്റീവ് കെയറിനു കീഴില്‍ പരിശീലനം നേടിയ പന്ത്രണ്ടോളം വളണ്ടിയര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment